കൊച്ചി നഗരത്തിൽ യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം; പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി

ഇന്നുരാവിലെ 6.45ഓടെ കലൂരിൽവച്ച് ഓട്ടോ തടഞ്ഞുനിർത്തിയായിരുന്നു അതിക്രമം. കൃത്യം നടത്തിയ ശേഷം ഇയാൾ ബൈക്കിൽ രക്ഷപെട്ടു. കഴുത്തിനു പിന്നിലും തുടയിലും വെട്ടേറ്റ യുവതിയെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി നഗരത്തിൽ യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം; പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി

കൊച്ചി ന​ഗരത്തിൽ യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം. കോതമം​ഗലം നെല്ലിമറ്റം സ്വദേശിനി ചിത്തിരയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ കോതമം​ഗലം സ്വദേശി ശ്യാമാണ് യുവതിയുടെ കഴുത്തിനു വെട്ടിയത്.

ഇന്നുരാവിലെ 6.45ഓടെ കലൂരിൽവച്ച് ഓട്ടോ തടഞ്ഞുനിർത്തിയായിരുന്നു അതിക്രമം. കൃത്യം നടത്തിയ ശേഷം ഇയാൾ ബൈക്കിൽ രക്ഷപെട്ടു. കഴുത്തിനു പിന്നിലും തുടയിലും വെട്ടേറ്റ യുവതിയെ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കലൂരിലെ ഒരു സ്വകാര്യ ലബോറട്ടറിയിലെ ജീവനക്കാരിയായ യുവതിയും പെയിന്റിങ് തൊഴിലാളിയായ യുവാവും മുൻ പരിചയക്കാരാണ്. പ്രണയനൈരാശ്യമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഇയാൾ യുവതിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. പ്രതി ശ്യാമിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി.

Read More >>