മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ നിരോധനാജ്ഞ; സര്‍ക്കാരിനെ അറിയിക്കാതെ നിരോധനാജ്ഞ പ്രഖ്യാപിച്ച സബ് കലക്ടര്‍ക്കു വീഴ്ച പറ്റിയെന്നു മുഖ്യമന്ത്രി

നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സബ് കലക്ടര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ അനാവശ്യമായി നടപടിയെടുത്ത സംഭവത്തില്‍ കളക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോഴുള്ള നിയമ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം...

മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ നിരോധനാജ്ഞ; സര്‍ക്കാരിനെ അറിയിക്കാതെ നിരോധനാജ്ഞ പ്രഖ്യാപിച്ച സബ് കലക്ടര്‍ക്കു വീഴ്ച പറ്റിയെന്നു മുഖ്യമന്ത്രി

മൂന്നാര്‍ വിഷയത്തില്‍ കീഴ്വഴക്കം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. നിരോധനാജ്ഞ പാലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ കീഴ്വഴക്കം പാലിച്ചില്ലെനൈും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ സബ് കലക്ടര്‍ക്ക് അധികാരമുണ്ട്. എന്നാല്‍ അനാവശ്യമായി നടപടിയെടുത്ത സംഭവത്തില്‍ കലക്ടര്‍ക്ക് വീഴ്ച്ച പറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോഴുള്ള നിയമ നടപടിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണു നിരോധനാജ്ഞ പിന്‍വലിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ച നടപടിയില്‍ നിയമവിരുദ്ധതയുണ്ടായിരുന്നില്ലെങ്കിലും അതിന്റെ നടപടി ക്രമങ്ങള്‍ സര്‍ക്കാരുമായി കൂടിയാലോചിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രിപറഞ്ഞു. ഇക്കാര്യത്തിലാണ് വീഴ്ചയുണ്ടായതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ജില്ലയില്‍ 144 പ്രഖ്യാപിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനും സബ് ജില്ലാ മജിസ്ട്രേറ്റിനും അധികാരമുണ്ട്. രണ്ട് മാസം വരെ പ്രസ്തുത ഉദ്യോഗസ്ഥര്‍ക്കു നിരോധനാജ്ഞ പ്രഖ്യാപിപിക്കാം. എന്നാല്‍ അതിന് ആഭ്യന്തരവകുപ്പുമായും സര്‍ക്കാറുമായും കൂടിയാലോചിക്കേണ്ട കീഴ്വഴക്കമുണ്ട്. മൂന്നാര്‍ വിഷയത്തില്‍ ഇതുണ്ടായില്ല- മുഖ്യമന്ത്രിപറഞ്ഞു.

സംഭവത്തിലുണ്ടായ വീഴ്ച സബ് കലക്ടറെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഇനി ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.