പെമ്പിളൈ ഒരുമൈ സമരം: രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി

രാജേശ്വരിക്കൊപ്പം സമരം ചെയ്യുന്ന ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്ക് മാറാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരം തുടരുമെന്ന തീരുമാനത്തിൽ ഇരുവരും ഉറച്ച് നിന്നതോടെ പൊലീസ് പിന്മാറി. എംഎം മണി രാജി വെക്കുന്നതുവരെ സമരം തുടരുമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. നിരാഹാരം അവസാനിപ്പിക്കില്ലെന്നും മരണം വരെയും സമരം ചെയ്യുമെന്നും ഇരുവരും പ്രഖ്യാപിച്ചു.

മന്ത്രി എം എം മണി മാപ്പുപറയണമെന്നാവശ്യപ്പെട്ട് മൂന്നാറിൽ നിരാഹാര സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവർത്തക രാജേശ്വരിയെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. സമരപ്പന്തലിലെത്തി പരിശോധന നടത്തിയ മെഡിക്കൽ സംഘം രാജേശ്വരിയുടെ ആരോഗ്യനില വഷളായതായി സ്ഥിരീകരിച്ചതിനെത്തുടർന്നു പൊലീസ് നിർബന്ധപൂർവം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

രാജേശ്വരിക്കൊപ്പം സമരം ചെയ്യുന്ന ഗോമതിയെയും കൗസല്യയെയും ആശുപത്രിയിലേക്ക് മാറാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരം തുടരുമെന്ന തീരുമാനത്തിൽ ഇരുവരും ഉറച്ച് നിന്നതോടെ പൊലീസ് പിന്മാറി. എംഎം മണി രാജി വെക്കുന്നതുവരെ സമരം തുടരുമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു. നിരാഹാരം അവസാനിപ്പിക്കില്ലെന്നും മരണം വരെയും സമരം ചെയ്യുമെന്നും ഇരുവരും പ്രഖ്യാപിച്ചു.

ബലം പ്രയോഗിച്ച് ഇവരെ ആശുപത്രിയിലേക്ക് മാറ്റന്ന കാര്യം പോലീസ് പരിഗണിക്കുന്നില്ല. നേരത്തെ രണ്ട് തവണ ഇതിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

Read More >>