മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോ​ഗം വൈകീട്ട്; നിർണായക തീരുമാനം കാത്ത് കേരളം

മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ എൽ​ഡിഎഫിലെ പ്രബല കക്ഷികളായ സിപിഐഎമ്മും സിപിഐയും ഇരു ചേരികളായി നിൽക്കുന്ന സ്ഥിതിക്ക് ചർച്ചയിലെടുക്കുന്ന തീരുമാനം ഏറെ നിർണായകമാണ്. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചതോടെയുണ്ടായ വിവാദങ്ങളെ തുടർന്നു നിര്‍ത്തിവെച്ച മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ എങ്ങനെ പുനരാരംഭിക്കും എന്നതായിരിക്കും സര്‍വകക്ഷിയോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.

മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവ്വകക്ഷിയോ​ഗം വൈകീട്ട്; നിർണായക തീരുമാനം കാത്ത് കേരളം

മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ വിഷയം കത്തിനിൽക്കെ നടപടികൾ സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന സർവകക്ഷിയോ​ഗം ഇന്നു വൈകീട്ട് നടക്കും. എൽഡിഎഫിനുള്ളിൽ കൈയേറ്റം ഒഴിപ്പിക്കൽ സംബന്ധിച്ച് തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർവ്വകക്ഷിയോ​ഗം എന്നതാണ് ശ്രദ്ധേയം. വൈകീട്ട് അ‍ഞ്ചിന് തൈക്കാട് ​ഗസ്റ്റ് ഹൗസിൽ ചേരുന്ന സർവ്വ കക്ഷിയോ​ഗത്തിൽ രാഷ്ട്രീയപാർട്ടി നേതാക്കൾ തങ്ങളുടെ ഭാ​ഗം വിശദീകരിക്കും.

സർവ്വകക്ഷിയോ​ഗത്തിനു മുന്നോടിയായി രാവിലെ 11ന് പരിസ്ഥിതി പ്രവർത്തകരുമായുള്ള യോ​ഗം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, 12ന് മാധ്യമപ്രവർത്തകരുമായും മൂന്നിനു മത നേതാക്കളുമായും പ്രത്യേക കൂടിക്കാഴ്ച നടത്തി സമവായം ഉണ്ടാക്കിയതിനു ശേഷമായിരിക്കും മുഖ്യമന്ത്രി സർവ്വകക്ഷിയോ​ഗത്തിലേക്കു കടക്കുക.

മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ എൽ​ഡിഎഫിലെ പ്രബല കക്ഷികളായ സിപിഐഎമ്മും സിപിഐയും ഇരു ചേരികളായി നിൽക്കുന്ന സ്ഥിതിക്ക് ചർച്ചയിലെടുക്കുന്ന തീരുമാനം ഏറെ നിർണായകമാണ്. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചതോടെയുണ്ടായ വിവാദങ്ങളെ തുടർന്നു നിര്‍ത്തിവെച്ച മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ എങ്ങനെ പുനരാരംഭിക്കും എന്നതായിരിക്കും സര്‍വകക്ഷിയോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.

കുരിശ് പൊളിക്കൽ നടപടി സർക്കാരിനു കുരിശായ സ്ഥിതിക്ക് മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള കൈയേറ്റ ഭൂമികൾ എങ്ങനെ തിരിച്ചുപിടിക്കാം എന്നതും ചർച്ചയിൽ ഉയർന്നു വരും. കുരിശ് പൊളിച്ചതിൽ സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനെ മുഖ്യമന്ത്രി ശാസിച്ചതിൽ സിപിഐയ്ക്ക് അതൃപ്തിയുണ്ട്. മാത്രമല്ല, സമവായത്തിലൂടെയുള്ള ഒഴിപ്പിക്കല്‍ എന്ന മുഖ്യമന്ത്രിയുടെ നിലപാടും അവർക്കു സ്വീകാര്യമല്ല. ഒഴിപ്പിക്കാനിറങ്ങിയ റവന്യൂ ഉദ്യോഗസ്ഥ‌ക്കെതിരെ ആഴ്ചകള്‍ക്കു മുമ്പ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എംഎം മാണി രൂക്ഷമായി വിമർശിച്ചതും സിപിഐയിൽ അതൃപ്തി ഉളവാക്കിയിട്ടുണ്ട്.

മൂന്നാറിൽ എസ് രാജേന്ദ്രൻ എംഎൽഎയുടെ പേരിലുള്ള ഭൂമിയുടേത് വ്യാജ പട്ടയമാണെന്ന് റവന്യു മന്ത്രി ഇന്നലെ നിയസമഭയിൽ വ്യക്തമാക്കിയതും ചർച്ചയുടെ ഭാ​ഗമാകും. കൂടാതെ, കൂടാതെ, ഇടുക്കി ജില്ലാ ഭരണകൂടം തയ്യാറാക്കിയ 154 കൈയേറ്റക്കാരുടെ പട്ടികയില്‍ മന്ത്രി എം എം മണിയുടെ സഹോദരന്‍ ലംബോധരന്റെ മകന്‍ ലിജീഷ് ലംബോധരന്റെയും സിപിഐഎം ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം ആല്‍ബിന്റേയും പേരുണ്ട്. അതുകൊണ്ടുതന്നെ കൈയേറ്റവിഷയത്തിൽ റവന്യൂ വകുപ്പ് കൈയാളുന്ന സിപിഐയും പ്രതിപക്ഷവും ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. പാർട്ടിക്കാർ തന്നെ കൈയേറ്റക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥിതിക്ക് മുഖ്യമന്ത്രി എന്തു നിലപാടെടുക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

എന്നാൽ, ചെറുകിട കൈയേറ്റങ്ങളെ തൊടാതെ വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാമെന്ന സര്‍ക്കാര്‍ നയം മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ചേക്കുമെന്നാണ് സൂചന. 10 സെന്റില്‍ താഴെയുള്ള ഭൂമിയില്‍ താമസിക്കുന്നവരെ ഒഴിവാക്കണമെന്ന നിലപാടിലാണ് സിപിഐഎം ഉള്ളത്. എന്തായാലും സർവ്വകക്ഷിയോ​ഗ തീരുമാനങ്ങൾ മൂന്നാർ കൈയേറ്റക്കാർക്കു തിരിച്ചടിയാണോ തലോടലാണോ എന്നു കണ്ടറിയണം.