മൂന്നാർ അപകടത്തിലെന്നു റിപ്പോർട്ട്

മൂന്നാറിലേത് പെട്ടെന്നു താഴ്ന്നുപോകുന്ന മണ്ണാണ്. ഈ മണ്ണില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് അധികവും.

മൂന്നാർ അപകടത്തിലെന്നു റിപ്പോർട്ട്

മൂന്നാര്‍ അപകടാവസ്ഥയിലെന്നു കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണെന്നും അപകടമുണ്ടായില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്രഭക്ഷ്യ പൊതുവിതരണ സഹമന്ത്രി സിആര്‍ ചൗദരിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

മൂന്നാറിലെ വഴികള്‍ ഇടുങ്ങിയതാണ് അതിനാല്‍ത്തന്നെ രക്ഷാപ്രവര്‍ത്തനം നടത്തുക ശ്രമകരമായിരിക്കും. മൂന്നാറിലേത് പെട്ടെന്നു താഴ്ന്നുപോകുന്ന മണ്ണാണ്. ഈ മണ്ണില്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് അധികവും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് വന നശീകരണവും വ്യാപകമാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. മൂന്നാറിലെ താഴ്വാരങ്ങളില്‍ മാത്രമെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവു എന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.

Story by
Read More >>