യുവതി റോഡില്‍ കുത്തേറ്റ് മരിച്ച സംഭവം. ഭര്‍ത്താവ് പൊലിസ് നിരീക്ഷണത്തില്‍ ആശുപത്രിയിൽ

ചൊവ്വാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെയാണ് റോഡില്‍ വെച്ച് മുണ്ടൂര്‍ കൂമുള്ളി വീട്ടില്‍ നിഷ (26) കുത്തേറ്റു മരിച്ചത്. പാലക്കാട് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നിഷ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്സിറങ്ങിയപ്പോഴായിരുന്നു സമീപത്ത് കാത്തു നിന്ന ബിജു നിഷയെ കുത്തിയത്. കുത്തേറ്റു വീണ നിഷയെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജു രക്ഷപ്പെടുകയായിരുന്നു.

യുവതി റോഡില്‍ കുത്തേറ്റ് മരിച്ച സംഭവം. ഭര്‍ത്താവ് പൊലിസ് നിരീക്ഷണത്തില്‍ ആശുപത്രിയിൽ

ബസിറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പൊലിസ് നിരീക്ഷണത്തില്‍ ആശുപത്രിയിൽ. സംഭവം നടന്ന സ്ഥലത്തു നിന്ന് ഒരു കിലോമീറ്ററോളം അകലെ റബ്ബര്‍ തോട്ടത്തില്‍ അവശനായി കണ്ട ഭര്‍ത്താവ് കല്ലടിക്കോട് മേലെപയ്യാനി വീട്ടില്‍ ബിജുവിനെ (34) പൊലിസ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ വലതു കൈയിന് പരിക്കുള്ളതായി പൊലിസ് പറഞ്ഞു.

ചൊവ്വാഴ്ച്ച വൈകുന്നേരം ഏഴുമണിയോടെയാണ് റോഡില്‍ വെച്ച് മുണ്ടൂര്‍ കൂമുള്ളി വീട്ടില്‍ നിഷ (26) കുത്തേറ്റു മരിച്ചത്. പാലക്കാട് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന നിഷ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ്സിറങ്ങിയപ്പോഴായിരുന്നു സമീപത്ത് കാത്തു നിന്ന ബിജു നിഷയെ കുത്തിയത്. കുത്തേറ്റു വീണ നിഷയെ ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിജു രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് ബിജുവിനെ ബുധനാഴ്ച്ച ഉച്ചക്കു ശേഷം മൂന്നിനാണ് അവശനിലയിൽ കണ്ടെത്തിയത്.

നിഷക്കു കുത്തേറ്റ് സ്ഥലത്തു കുറച്ചകലെ രക്തക്കറ കണ്ടിരുന്നു.കോങ്ങാട് പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് ഒരു കിലോ മീറ്റര്‍ അകലെ റബ്ബര്‍ തോട്ടത്തില്‍ ബിജുവിനെ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ഇയാളുടെ പക്കല്‍ നിന്ന് വീണു പോയതായി സംശയിക്കുന്ന വിഷദ്രാവകക്കുപ്പി കിട്ടിയിരുന്നു. സ്വകാര്യ ബസ് ജീവനക്കാരനായ ബിജുവും നിഷയും ഒരു വര്‍ഷമായി പിരിഞ്ഞാണ് താമസിക്കുന്നത്. ഹേമാംബിക നഗര്‍ സി ഐ സി പ്രേമാനന്ദനാണ് അന്വേഷണ ചുമതലRead More >>