മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ സമരം: സിനിമാ മേഖലയ്ക്ക് കോടികളുടെ നഷ്ടം

സിനിമകള്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ആഴ്ച വരുമാനത്തിന്റെ 65 ശതമാനം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും 35 ശതമാനം തിയേറ്ററുകാര്‍ക്കും എന്നതാണ് വ്യവസ്ഥ. എന്നാല്‍, മള്‍ട്ടിപ്ലക്സുകളില്‍ ഇതു നേരെ തിരിച്ചാണ്. വരുമാനത്തിന്റെ 65 ശതമാനം മള്‍ട്ടിപ്ലക്സുകാര്‍ക്കു ലഭിക്കുമ്പോള്‍, 35 ശതമാനമാണ് നിര്‍മാതാക്കളുടെ വിഹിതം. ഇതു നിര്‍ത്തലാക്കണമെന്നും മറ്റു തിയേറ്ററുകാര്‍ക്ക് നല്‍കുന്ന വിഹിതം മാത്രമേ മള്‍ട്ടിപ്ലക്സുകള്‍ക്കും നല്‍കാനാകൂ എന്നതാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്.

മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ സമരം: സിനിമാ മേഖലയ്ക്ക് കോടികളുടെ നഷ്ടം

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ മലയാള സിനിമ സമരം തുടരുന്നു. തിയേറ്റര്‍ വിഹിതം കൂട്ടണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ദിവസംമുമ്പാണ് മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനില്‍ നിന്ന് വിതരണക്കാര്‍ മലയാള ചിത്രങ്ങള്‍ പിന്‍വലിച്ചത്. ഇതോടെ ബാഹുബലി, രാമന്റെ ഏദന്‍തോട്ടം, എന്നീ ചിത്രങ്ങള്‍ സംസ്ഥാനത്തെ മുപ്പതോളം മള്‍ട്ടിപ്ലക്‌സ് തീയേറ്ററുകളില്‍ നിന്നു പുറത്തായി.

ഗോദ, അച്ചായന്‍സ്, അഡ്വഞ്ചറസ് ഓഫ് ഓമനക്കുട്ടന്‍ എന്നീ ചിത്രങ്ങള്‍ ഇതുവരെ മൾട്ടിപ്ലക്സുകളിൽ എത്തിയിട്ടുമില്ല. ഇതോടെ കോടികണക്കിനു രൂപയുടെ നഷ്ടമാണ് മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നത്.

സിനിമകള്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ ആഴ്ച വരുമാനത്തിന്റെ 65 ശതമാനം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും 35 ശതമാനം തിയേറ്ററുകാര്‍ക്കും എന്നതാണ് വ്യവസ്ഥ. എന്നാല്‍, മള്‍ട്ടിപ്ലക്സുകളില്‍ ഇതു നേരെ തിരിച്ചാണ്. വരുമാനത്തിന്റെ 65 ശതമാനം മള്‍ട്ടിപ്ലക്സുകാര്‍ക്കു ലഭിക്കുമ്പോള്‍, 35 ശതമാനമാണ് നിര്‍മാതാക്കളുടെ വിഹിതം. ഇതു നിര്‍ത്തലാക്കണമെന്നും മറ്റു തിയേറ്ററുകാര്‍ക്ക് നല്‍കുന്ന വിഹിതം മാത്രമേ മള്‍ട്ടിപ്ലക്സുകള്‍ക്കും നല്‍കാനാകൂ എന്നതാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും നിലപാട്.

കേരളത്തില്‍ നിന്നുള്ള തിയേറ്റര്‍ വരുമാനത്തില്‍ 25 ശതമാനം വരുന്നത് മള്‍ട്ടിപ്ലക്‌സുകളാണ്. പ്രശ്‌നം പരിഹരിക്കുന്നതിനായി പിവിആര്‍ അടക്കമുള്ള മള്‍ട്ടിപ്ലക്‌സുകാരുമായി വിതരണക്കാര്‍ നടത്തുന്ന ചര്‍ച്ചകളിലാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.