സംസ്ഥാനത്ത് മോട്ടോർവാഹന പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും‌

മോട്ടോർ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധനയിൽ പ്രതിഷേധിച്ചാണ് സമരം. ഇന്നു നടത്താനിരുന്നു സമരം എസ്എസ്എൽസി കണക്കുപരീക്ഷ വീണ്ടും നടക്കുന്ന സാഹചര്യത്തിൽ നാളത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

സംസ്ഥാനത്ത് മോട്ടോർവാഹന പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും‌

ഇൻഷുറൻ പ്രീമിയം വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോർവാഹന സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത സമരം ഇന്ന് അർധരാത്രി മുതൽ ആരംഭിക്കും. മോട്ടോർ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധനയിൽ പ്രതിഷേധിച്ചാണ് സമരം.

ഇന്നു നടത്താനിരുന്നു സമരം എസ്എസ്എൽസി കണക്കുപരീക്ഷ വീണ്ടും നടക്കുന്ന സാഹചര്യത്തിൽ നാളത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ 24 മണിക്കൂറാണ് സമരം. പണിമുടക്കിൽ സ്വകാര്യ ബസ്സുകൾ, ടെമ്പോ, ട്രക്കർ, ജീപ്പ്, ലോറി, ഓട്ടോറിക്ഷ, ടാക്സി തുടങ്ങിയ വാഹനങ്ങളെല്ലാം പങ്കെടുക്കും. അതേസമയം, ബിഎംഎസ് പണിമുടക്കിൽ നിന്നും വിട്ടുനിൽക്കും.

മോട്ടോർവാഹന വകുപ്പ് തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് മോട്ടോർ വാഹന പണിമുടക്കിന് സംയുക്ത സമര സമിതി ആഹ്വാനം ചെയ്തത്.

Read More >>