എസ്എസ്എല്‍സി കണക്കു പരീക്ഷ; മോട്ടോര്‍ വാഹന പണിമുടക്ക് 31 ലേക്കു മാറ്റി

ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്കുപരീക്ഷ 30നു വീണ്ടും നടക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിയത്. വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പണിമുടക്ക് മാറ്റിവച്ചതെന്ന് സമര സമിതി വ്യക്തമാക്കി.

എസ്എസ്എല്‍സി കണക്കു പരീക്ഷ; മോട്ടോര്‍ വാഹന പണിമുടക്ക് 31 ലേക്കു മാറ്റി

സംസ്ഥാനത്ത് ഈ മാസം 30നു നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് 31 ലേക്കു മാറ്റി. ചോദ്യ പേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്കുപരീക്ഷ 30നു വീണ്ടും നടക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിയത്.

വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പണിമുടക്ക് മാറ്റിവച്ചതെന്ന് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി. പരീക്ഷ വീണ്ടും നടത്തേണ്ട സാഹചര്യം കണക്കിലെടുത്ത് സമരം മാറ്റിവയ്ക്കണമെന്ന് സമരസമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

മോട്ടോര്‍വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വര്‍ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വിവിധ ട്രേഡ് യൂണിയനുകള്‍ സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്കില്‍ നിന്നും ബിഎംഎസ് വിട്ടുനില്‍ക്കും.

നേരത്തെ നടന്ന എസ്എസ്എല്‍സി കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ കോപ്പിയടിച്ചതാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരീക്ഷ വീണ്ടും നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കണക്ക് പരീക്ഷയിലെ 13 ചോദ്യങ്ങള്‍ ഒരു സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയില്‍ നിന്നും പകര്‍ത്തിയതാണെന്നാണ് കണ്ടെത്തിയത്.