മാര്‍ച്ച് 30ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്.

മാര്‍ച്ച് 30ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്

മാര്‍ച്ച് 30ന് സംസ്ഥാനത്ത് മോട്ടോര്‍ വാഹന പണിമുടക്ക്. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്.

24 മണിക്കൂര്‍ നേരത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ ട്രേഡ് യൂണിയനായ ബിഎംഎസ് പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കും.

അതേസമയം, ഇന്‍ഷുറന്‍സ് പ്രീമിയം തുക വര്‍ധിപ്പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ചരക്കു വാഹനങ്ങള്‍ അനശ്ചിതകാല പണിമുടക്കിലേക്കു നീങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.