ഗതാഗത നിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും: ഉത്തരവ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

ഇത് അനുസരിച്ച് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഗതാഗത നിയമം ലംഘിച്ച ഒന്നരലക്ഷം ആളുകളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. മൂന്നുമാസത്തേക്കായിരിക്കും സസ്‌പെന്‍ഷന്‍. അമിത വേഗതയില്‍ വാഹനം ഓടിച്ചവരാണ് കൂടുതലും. ഇവരാണ് നടപടി നേരിടേണ്ടിവരിക. അടുത്ത ദിവസം മുതല്‍ നടപടികള്‍ തുടങ്ങും.

ഗതാഗത നിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും: ഉത്തരവ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

ഗതാഗത നിയമം ലംഘിച്ചവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നു. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് നടപടി. പരിഷ്‌കരിച്ച പുതിയ ഗതാഗത നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഒന്നരലക്ഷം ആളുകളെയാണ് ഈ നിയമം ബാധിക്കുക. 2016 ഒക്ടോബര്‍ മുതല്‍ നിയമം ലംഘിച്ചവര്‍ക്കെതിരെയാണ് ഇത്തരത്തില്‍ നടപടിയെടുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ഗതാഗത സെക്രട്ടറിയുടെ അധക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം.

രാജ്യത്ത് അപകടം കൂടിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഗതാഗത നിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് മദ്യപിച്ചു വാഹനം ഓടിച്ച 2000ലധികം പേരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ സുപ്രീകോടി നിര്‍ദ്ദേശം കൂടുതല്‍ കര്‍ശനമാക്കിയില്ല. ഉത്തരവ് കൂടുതല്‍ കര്‍ശനമാക്കണമെന്നാണ് ഇപ്പോഴത്തെ കോടതിയ ഉത്തരവ്.

ഇത് അനുസരിച്ച് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഗതാഗത നിയമം ലംഘിച്ച ഒന്നരലക്ഷം ആളുകളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. മൂന്നുമാസത്തേക്കായിരിക്കും സസ്‌പെന്‍ഷന്‍. അമിത വേഗതയില്‍ വാഹനം ഓടിച്ചവരാണ് കൂടുതലും. ഇവരാണ് നടപടി നേരിടേണ്ടിവരിക. അടുത്ത ദിവസം മുതല്‍ നടപടികള്‍ തുടങ്ങും. ഇതിനായി എല്ലാ ആര്‍ടിഒ ഓഫീസുകളിലും പ്രത്യേക പരിശോധനാ വിഭാഗം രൂപികരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.