ഏറ്റവും കൂടുതൽ ഭൂമി കൈയേറ്റം ഇടുക്കിയിലെന്ന് റവന്യൂ മന്ത്രി: കൈയേറിയത് 110 ഹെക്ടര്‍; ഏറ്റവും കൂടുതൽ കൈക്കലാക്കിയത് സ്പിരിറ്റ് ഇൻ ജീസസും കണ്ണൻ ദേവനും

കണ്ണൻ ദേവൻ ഹിൽസ്, സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ സഖറിയാസ് വെള്ളൂക്കുന്നേൽ, സിറിൽ പി ജേക്കബ് എന്നിവരാണ് വൻതോതിൽ ഭൂമി കൈയേറിയത്. പി സി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 370 ഹെക്ടറിലേറെ കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയെന്നും മന്ത്രി വിശദീകരിച്ചു. കാർഷിക ആവശ്യങ്ങൾക്കായി നൽകിയിട്ടുള്ള ഇടുക്കിയിലെ ഏലമലക്കാടുകളിലാണ് ഏറ്റവും കൂടുതൽ കൈയേറ്റം നടന്നതെന്നും മന്ത്രി വിശദീകരിച്ചു.

ഏറ്റവും കൂടുതൽ ഭൂമി കൈയേറ്റം ഇടുക്കിയിലെന്ന് റവന്യൂ മന്ത്രി: കൈയേറിയത് 110 ഹെക്ടര്‍; ഏറ്റവും കൂടുതൽ കൈക്കലാക്കിയത് സ്പിരിറ്റ് ഇൻ ജീസസും കണ്ണൻ ദേവനും

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂമി കൈയേറ്റം നടന്നിട്ടുള്ളത് ഇടുക്കി ജില്ലയിലെന്ന്‌ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. കണക്കുകള്‍ സഹിതം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. 110 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയാണ് ഇടുക്കി ജില്ലയില്‍ കൈയേറിയിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. ആകെ, 54,097 ഹെക്ടർ ഭൂമിയാണ് ഇവിടെ സർക്കാരിനുള്ളത്.

കണ്ണൻ ദേവൻ ഹിൽസ്, സ്പിരിറ്റ് ഇൻ ജീസസ് സ്ഥാപകൻ സഖറിയാസ് വെള്ളൂക്കുന്നേൽ, സിറിൽ പി ജേക്കബ് എന്നിവരാണ് വൻതോതിൽ ഭൂമി കൈയേറിയത്. പി സി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 370 ഹെക്ടറിലേറെ കൈയേറ്റക്കാര്‍ കൈവശപ്പെടുത്തിയെന്നും മന്ത്രി വിശദീകരിച്ചു. കാർഷിക ആവശ്യങ്ങൾക്കായി നൽകിയിട്ടുള്ള ഇടുക്കിയിലെ ഏലമലക്കാടുകളിലാണ് ഏറ്റവും കൂടുതൽ കൈയേറ്റം നടന്നതെന്നും മന്ത്രി വിശദീകരിച്ചു.

സര്‍ക്കാരിന്റെ കൈവശമുള്ള കണക്കു പ്രകാരം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഭൂമി കൈയേറ്റം ജില്ല തിരിച്ച് :

വയനാട് : 81 ഹെക്ടര്‍, തിരുവനന്തപുരം: 71 ഹെക്ടര്‍, എറണാകുളം: 31 ഹെക്ടര്‍, കൊല്ലം: 11 ഹെക്ടര്‍, പത്തനംതിട്ട: 1.82 ഹെക്ടര്‍, ആലപ്പുഴ: 8 ഹെക്ടര്‍, കോട്ടയം: 8 ഹെക്ടര്‍, പാലക്കാട്: 14 ഹെക്ടര്‍, കോഴിക്കോട്: 5 ഹെക്ടര്‍, കാസര്‍കോട്: 22 ഹെക്ടര്‍.