ബുര്‍ഖ ധരിച്ച് ആണ്‍സുഹൃത്തിനൊപ്പം നടന്ന പെണ്‍കുട്ടിയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം... അതിക്രമം ഫേസ്ബുക്ക് ലൈവാക്കി ഗുണ്ടകളുടെ വെല്ലുവിളി

കുറിതൊട്ട ആണ്‍സുഹൃത്തിനൊപ്പം നടന്ന മഫ്ത ധരിച്ച പെണ്‍കുട്ടിയെ കടന്നാക്രമിക്കുകയും സംഭവം ഫേസ്ബുക്ക് ലൈവായി സംപ്രേക്ഷണം ചെയ്തുമാണ് സദാചാര ഗുണ്ടകളുടെ വെല്ലുവിളി. പെണ്‍കുട്ടിയുടെ അതേ ജമാ അത്തിന്റെ അംഗമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു അതിക്രമം. ഞാൻ മലയാളി എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലാണ് സദാചാര ഗുണ്ടായിസം ലൈവായി പ്രക്ഷേപണം ചെയ്തത്.

ബുര്‍ഖ ധരിച്ച് ആണ്‍സുഹൃത്തിനൊപ്പം നടന്ന പെണ്‍കുട്ടിയ്‌ക്കെതിരെ സദാചാര ഗുണ്ടായിസം... അതിക്രമം ഫേസ്ബുക്ക് ലൈവാക്കി ഗുണ്ടകളുടെ വെല്ലുവിളി

കേരളത്തില്‍ വീണ്ടും സദാചാര ഗുണ്ടായിസം. കുറിതൊട്ട ആണ്‍സുഹൃത്തിനൊപ്പം നടന്ന മഫ്ത ധരിച്ച പെണ്‍കുട്ടിയെ കടന്നാക്രമിക്കുകയും സംഭവം ഫേസ്ബുക്ക് ലൈവായി സംപ്രേക്ഷണം ചെയ്തുമാണ് സദാചാര ഗുണ്ടകളുടെ വെല്ലുവിളി.

മുസ്ലീം സമുദായത്തിലെ പെണ്‍കുട്ടികളുടെ പോക്ക് എങ്ങോട്ട്? എത്ര ബോധവത്കരണം നടത്തിയാലും എത്ര അനുഭവിച്ചാലും മുസ്ലീങ്ങള്‍ പഠിക്കില്ല. ഇതൊക്കെ മാതാപിതാക്കളുടെ പിടിപ്പുകേടാണ്.


എന്ന അടിക്കുറിപ്പോടെയാണ് ഫേസ്ബുക്ക് ലൈവ് പ്രചരിപ്പിച്ചിരിക്കുന്നത്. നീ ബുര്‍ഖ ഇട്ട് വേറൊരുത്തന്റെ കൂടെ നടക്കണ്ട. അത് മുസ്ലീം സമുദായത്തിനു ചീത്തപ്പേരാണ്. നിനക്ക് അഴിഞ്ഞാടി നടക്കണമെങ്കില്‍ ബുര്‍ഖ അഴിച്ചിട്ടു വേണം. ഒരുത്തന്റെ കൂടെ നടക്കാന്‍ വീട്ടുകാരുടെ പിന്തുണയുണ്ടോയെന്നും സദാചാര ഗുണ്ടകള്‍ ചോദിക്കുന്നു. ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടിയെയും സദാചാര ഗുണ്ടകള്‍ വെറുതേ വിടുന്നില്ല. അയല്‍ക്കാരിയാണ്, നാട്ടുകാരിയാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും കേള്‍ക്കാന്‍ തയ്യാറാകാത്ത ഗുണ്ടകള്‍ നിന്റെ കൂടെ പറഞ്ഞയച്ചതാണോ അവളെയെന്ന ചോദ്യം ആവര്‍ത്തിക്കുന്നു.


എന്റെ കൂട്ടുകാരന്റെ കൂടെ ഒരിടത്തുപോകാന്‍ അവകാശമില്ലേയെന്ന് പെണ്‍കുട്ടി ചോദിക്കുന്നുണ്ടെങ്കിലും അതിനെയൊക്കെ അസഭ്യവര്‍ഷത്തിലൂടെയാണ് സദാചാരഗുണ്ടകള്‍ നേരിടുന്നത്. നിനക്ക് പെണ്‍സുഹൃത്തുക്കളില്ലേയെന്നും ഒരു പെണ്ണിന്റെ കൂടെ വരാത്തതെന്തേയെന്നുമായി അവര്‍. നിങ്ങളുടെ നില്‍പ്പ് കണ്ട് %%#ഫ%ഫ എരിഞ്ഞിട്ടല്ല ഇതൊക്കെ പറയുന്നതെന്നും മുസ്ലീം സഹോദരിയുടെ നന്മക്കുവേണ്ടിയാണെന്നും 'അഭിനവ രക്ഷാകര്‍ത്താക്കള്‍' പറയുന്നു.

ഇതിനിടെ മുതിര്‍ന്ന ഒരു സ്ത്രീ എന്താണു സംഭവമെന്നന്വേഷിച്ചപ്പോള്‍ അഴിഞ്ഞാട്ടമായിരുന്നു എന്ന മറുപടിയും ഇവര്‍ നല്‍കുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ പൊലീസ് ഞങ്ങളോടാണ് ചോദിക്കുകയെന്നും അതുകൊണ്ടാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും സദാചാര ഗുണ്ടകള്‍ വാദിക്കുന്നുമുണ്ട്.

നിരവധിപേര്‍ കണ്ടുനില്‍ക്കെയാണ് ഈ അക്രമം.കാസര്‍ഗോട് ജില്ലയിലേതെന്ന് തോന്നിപ്പിക്കുംവിധമുള്ള സംഭാഷണമാണ് ഇവര്‍ നടത്തുന്നത്. കന്നട കലര്‍ന്ന കാസര്‍ഗോട് ഭാഷയാണിത്. അത്യന്തം സ്ത്രീവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ കടന്നാക്രമണത്തെ ലൈവാക്കി ആഘോഷിക്കുകയാണ് സദാചാര ഗുണ്ടകള്‍. ഞാന്‍ മലയാളി എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലാണ് സദാചാര ഗുണ്ടായിസം ലൈവായി കാണിക്കുന്നത്. പെണ്‍കുട്ടിയുടെ അതേ ജമാഅത്തിന്റെ അംഗമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു അതിക്രമം. സ്ത്രീയുടെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെയാണ് ഇവര്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Read More >>