ഇടവപ്പാതി ജൂൺ ആദ്യം എത്തുമെന്ന ശുഭ വാർത്തയുമായി കാലാവസ്ഥാ ശാസ്ത്രജ്ഞർ

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി സാധാരണപോലെയായിരിക്കുമെന്നും മഴക്കുറവുണ്ടാകില്ലെന്നുമാണ് കേന്ദ്ര കാലാവസ്ഥകേന്ദ്രത്തിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കുകിഴക്കന്‍ മേഖലയില്‍ നിലവിൽ രൂപപ്പെട്ടിരിക്കുന്ന ചെറുന്യൂനമര്‍ദം കൂടുതല്‍ ശക്തമാകുകയാണെങ്കില്‍ അത് കാലവര്‍ഷത്തിന്റെ വരവിനെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.

ഇടവപ്പാതി ജൂൺ ആദ്യം എത്തുമെന്ന ശുഭ വാർത്തയുമായി കാലാവസ്ഥാ ശാസ്ത്രജ്ഞർ

തെക്കുപടിഞ്ഞാറൻ കാലാവർഷക്കാറ്റ് മെയ് പതിനഞ്ചോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ നിക്കോബാർ മേഖലയിൽ എത്തുമെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ എസ് സുദേവൻ നാരദാ ന്യൂസിനോട് പറഞ്ഞു. തുടർന്നും സാഹചര്യങ്ങൾ അനുകൂലമായാൽ ജൂൺ ആരംഭത്തിൽ തന്നെ ഇടവപ്പാതി കേരളത്തിലെത്തുമെന്നും എസ് സുദേവൻ വിശദീകരിച്ചു.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇക്കുറി സാധാരണപോലെയായിരിക്കുമെന്നും മഴക്കുറവുണ്ടാകില്ലെന്നുമാണ് കേന്ദ്ര കാലാവസ്ഥകേന്ദ്രത്തിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കുകിഴക്കന്‍ മേഖലയില്‍ നിലവിൽ രൂപപ്പെട്ടിരിക്കുന്ന ചെറുന്യൂനമര്‍ദം കൂടുതല്‍ ശക്തമാകുകയാണെങ്കില്‍ അത് കാലവര്‍ഷത്തിന്റെ വരവിനെ ബാധിച്ചേക്കുമെന്നും ആശങ്കയുണ്ട്.കഴിഞ്ഞവർഷം ഇടവപ്പാതിയും തുലാവർഷവും ദുർബലമായതിനാലാണ് ഇപ്പോൾ കേരളം കടുത്ത വേനലിനെ അഭിമുഖീകരിക്കുന്നത്. ഈ വർഷവും സമാന സ്ഥിതിയുണ്ടായാൽ രൂക്ഷമായ അവസ്ഥയാകും അടുത്ത വേനൽക്കാലത്തുണ്ടാവുക. കഴിഞ്ഞ വർഷം ജൂൺ ഏഴോടെയായിരുന്നു കാലവർഷം തുടങ്ങിയത്.

ഇക്കുറി മഴ ചതിക്കില്ലെന്ന ശുഭസൂചനകളാണ് കേന്ദ്ര - പ്രാദേശിക കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങൾ നൽകുന്നത്. ജൂൺ മാസം തുടക്കത്തിൽ തന്നെ കാലവർഷം എത്തിയില്ലെങ്കിൽ നിലവിൽ അഭിമുഖീകരിക്കുന്ന കുടിവെള്ളക്ഷാമം അടക്കമുള്ള വരൾച്ചാ പ്രശ്നങ്ങൾ രൂക്ഷമാകും.