എടിഎം കാലി; പണത്തിനായി നെട്ടോട്ടം; നിറം മങ്ങി വിഷുവിപണി

ശനി, ഞായർ ദിവസങ്ങളിലും നഗരത്തിലുൾപ്പെടെ എടിഎമ്മുകൾ കാലിയായി കിടന്നതു വസ്ത്രവിപണിയെ ഉൾപ്പെടെ പ്രതികൂലമായി ബാധിച്ചിരുന്നു.വിഷുവിനൊപ്പം ഈസ്റ്ററും കൂടിയെത്തുന്ന വേളയിൽ കച്ചവടത്തിലുണ്ടായ കുറവിനെ ഏറെ ആശങ്കയോടെയാണ് ചെറുകിട കച്ചവടക്കാർ നോക്കിക്കാണുന്നത്.

എടിഎം കാലി; പണത്തിനായി നെട്ടോട്ടം; നിറം മങ്ങി വിഷുവിപണി

പണക്ഷാമം രൂക്ഷമായതിനാൽ നിറം മങ്ങി വിഷു വിപണി. ഉത്തരമലബാറിൽ ഓണത്തേക്കാളേറെ കച്ചവടം നടക്കാറുള്ളത് വിഷുക്കാലത്താണ്. എന്നാൽ എടിഎമ്മുകൾ കാലിയായി കിടക്കുന്നതു വിഷുവിപണിയെ പ്രതികൂലമായി ബാധിക്കുകയാണ്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ നാലിലൊന്നു എടിഎമ്മുകളിൽ മാത്രമാണ് പണമുള്ളത്.

ശനി, ഞായർ ദിവസങ്ങളിലും നഗരത്തിലുൾപ്പെടെ എടിഎമ്മുകൾ കാലിയായി കിടന്നതു വസ്ത്രവിപണിയെ ഉൾപ്പെടെ പ്രതികൂലമായി ബാധിച്ചിരുന്നു.വിഷുവിനൊപ്പം ഈസ്റ്ററും കൂടിയെത്തുന്ന വേളയിൽ കച്ചവടത്തിലുണ്ടായ കുറവിനെ ഏറെ ആശങ്കയോടെയാണ് ചെറുകിട കച്ചവടക്കാർ നോക്കിക്കാണുന്നത്.

എടിഎമ്മുകളിൽ പണമില്ലാത്തതിന്റെ പേരിൽ ബാങ്കുകളിൽ ചെക്ക് നൽകി പണം പിൻവലിക്കാൻ വലിയ തിരക്കായിരുന്നു. പണം നിക്ഷേപിച്ച ചില എടിഎമ്മുകൾക്ക് മുന്നിൽ കൂറ്റൻ ക്യൂ ആണ് രൂപപ്പെടുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ എടിഎം കാളിയാവുകയും ചെയ്യും.

വിഷു -ഈസ്റ്റർ ആഘോഷങ്ങൾക്ക് മൂന്നു ദിവസം മാത്രം ശേഷിക്കെ എടിഎമ്മുകളിലുൾപ്പെടെ പണം ഉറപ്പാക്കാൻ ബാങ്ക് അധികൃതർ കാര്യക്ഷമമായി ഇടപെടൽ നടത്തുന്നില്ലെന്നും ആക്ഷേപം ഉണ്ട്.

Read More >>