മുഖ്യമന്ത്രി ഫോണിൽ വിളിച്ചു; വിവാദത്തിൽ നിർവ്യാജം ഖേദിക്കുന്നതായി എം എം മണി

സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയിട്ടില്ലെന്നും താനും ഒരമ്മയുടെ മകനാണെന്നും അഞ്ചു പെൺമക്കളുടെ പിതാവാണെന്നും മണി പറഞ്ഞു. വിവാ​ദം മാധ്യമസൃഷ്ടിയാണെന്നു സംശയിക്കുന്നു. പി ടി തോമസിന്റെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി വിളിച്ച് തന്നോട് ഇക്കാര്യം ചോദിച്ചുവെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഫോണിൽ വിളിച്ചു; വിവാദത്തിൽ നിർവ്യാജം ഖേദിക്കുന്നതായി എം എം മണി

പെമ്പിളൈ ഒരുമൈക്കെതിരായെ അസഭ്യ പ്രസ്താവനയെ തുടർന്നുണ്ടായ വിവാദത്തിൽ നിർവ്യാജം ഖേദിക്കുന്നതായി മന്ത്രി എം എം മണി. എന്നാൽ അത്തരമൊരു പ്രസ്താവന നടത്തിയില്ലെന്ന വാദമാണ് മന്ത്രി ആവർത്തിച്ചത്. മുഖ്യമന്ത്രി ഫോണിൽ വിളിച്ചു സംസാരിച്ചതിനെ തുടർന്നാണ് ഇത്തരമൊരു പ്രതികരണവുമായി മണി രം​ഗത്തെത്തിയത്.

സ്ത്രീകളെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയിട്ടില്ലെന്നും താനും ഒരമ്മയുടെ മകനാണെന്നും അഞ്ചു പെൺമക്കളുടെ പിതാവാണെന്നും മണി പറഞ്ഞു. വിവാ​ദം മാധ്യമസൃഷ്ടിയാണെന്നു സംശയിക്കുന്നു. പി ടി തോമസിന്റെ പ്രസ്താവന ഇതാണ് സൂചിപ്പിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി വിളിച്ച് തന്നോട് ഇക്കാര്യം ചോദിച്ചുവെന്നും മന്ത്രി പറഞ്ഞു.

മണിയുടെ പ്രസ്താവന വിവാദമായതോടെ മുഖ്യമന്ത്രി അദ്ദേഹത്തെ തള്ളി രം​ഗത്തെത്തിയിരുന്നു. മണിയുടെ പരാമർശം ശരിയായില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായ സ്ത്രീകളുടെ ഒരു പ്രതിഷേധക്കൂട്ടായ്മയാണ് പെമ്പിളൈ ഒരുമൈയെന്നും പറഞ്ഞിരുന്നു. അതിനെ മോശമായി പറയുന്നത് ശരിയല്ല. പ്രസ്താവന നടത്തിയ ആളുമായി സംസാരിച്ച ശേഷം നടപടിയെടുക്കണമോ എന്ന കാര്യം ആലോചിക്കുമെന്നും മൂന്നാറിലെ പെമ്പിളൈ ഒരുമൈയുടെ പ്രക്ഷോഭത്തെ തുടർന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.