എസ് രാജേന്ദ്രൻ എംഎൽഎയെ പിന്തുണച്ച് എം എം മണി; വിഎസ് മൂന്നാറിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ; പട്ടിയെന്നും പൂച്ചയെന്നും പറഞ്ഞുവരുന്നവരെ മുമ്പും ഓടിച്ചിട്ടുണ്ട്

വിഎസിനെ കുറിച്ച് താൻ എന്തെങ്കിലും പറഞ്ഞാൽ അത് വയ്യാവേലിയാകും. വിഎസ് മൂന്നാറിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ എന്നു തനിക്കു സംശയമുണ്ടെന്നും പൂച്ചയും പട്ടിയുമെന്നൊക്കെ പറഞ്ഞു മുമ്പും ഓടിച്ചിട്ടുണ്ടെന്നും മണി വ്യക്തമാക്കി.

എസ് രാജേന്ദ്രൻ എംഎൽഎയെ പിന്തുണച്ച് എം എം മണി; വിഎസ് മൂന്നാറിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ; പട്ടിയെന്നും പൂച്ചയെന്നും പറഞ്ഞുവരുന്നവരെ മുമ്പും ഓടിച്ചിട്ടുണ്ട്

മൂന്നാർ വിഷയത്തിൽ ദേവികുളം എംഎൽഎ എസ് രാജേന്ദ്രനെ പിന്തുണച്ചും വിഎസിനെ തള്ളിയും വൈദ്യുതി മന്ത്രി എം എം മണി. എസ് രാജേന്ദ്രൻ അവിടെ ജനിച്ചുവളർന്നയാളാണ്. തനിക്കു അവിടെ പട്ടയമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിട്ടും വെറുതെ അദ്ദേഹത്തിന്റെ മെക്കിട്ടുകേറുകയാണെന്നും മണി പറഞ്ഞു.

വിഎസിനെ കുറിച്ച് താൻ എന്തെങ്കിലും പറഞ്ഞാൽ അത് വയ്യാവേലിയാകും. വിഎസ് മൂന്നാറിനെ കുറിച്ച് പഠിച്ചിട്ടുണ്ടോ എന്നു തനിക്കു സംശയമുണ്ടെന്നും പൂച്ചയും പട്ടിയുമെന്നൊക്കെ പറഞ്ഞു മുമ്പും ഓടിച്ചിട്ടുണ്ടെന്നും മണി വ്യക്തമാക്കി.

ഭൂമി കൈയേറ്റവും പട്ടയവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ എസ് രാജേന്ദ്രനോടൊപ്പമാണ്. എന്നാൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ ഇന്നുരാവിലെ രാജേന്ദ്രനെ ഭൂമാഫിയയുടെ ആളാണെന്നാണ് വിശേഷിപ്പിച്ചത്.

ഭൂമാഫിയയുടെ കൈയില്‍ നിന്നും അവര്‍ എത്ര ഉന്നതരായാലും ഓരോ ഇഞ്ചും ഒഴിപ്പിച്ചെടുക്കുക തന്നെ വേണമെന്നു വിഎസ് മുമ്പ് പറഞ്ഞിരുന്നു. അതിനു മുതിരുന്നവരുടെ കൈ വെട്ടും കാലുവെട്ടും രണ്ടുകാലില്‍ നടക്കാന്‍ അനുവദിക്കില്ല എന്നുവിളിച്ചു കൂവുന്നവരെ നിലയ്ക്കു നിര്‍ത്തുകയാണ് എൽഡിഎഫിന്റെ കടമയെന്നും ഇത് കേരളത്തിന്റെ ആവശ്യമാണെന്നും വിഎസ് വ്യക്തമാക്കിയിരുന്നു.