എം എം മണി പ്രയോഗം നിര്‍ത്തില്ല! മുഖ്യമന്ത്രിയുടെ ഓഫീസില്‍ ക്യാമറ ഓഫ് ചെയ്ത് മറ്റേപ്പണിയായിരുന്നു; വയനാട് പ്രസംഗം കേള്‍ക്കാം

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ സിപിഐഎം സംസ്ഥാന നേതൃത്വം താക്കീത് ചെയ്ത മന്ത്രി എം എം മണി പ്രയോഗം നിര്‍ത്താന്‍ തയ്യാറല്ല. വയനാട്ടിലെ മാനന്തവാടിയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ക്യാമറ ഓഫ് ചെയ്താണ് പണി നടന്നതെന്ന് മണി ആരോപിക്കുന്നു. പ്രസംഗം കേള്‍ക്കാം

എം എം മണി പ്രയോഗം നിര്‍ത്തില്ല! മുഖ്യമന്ത്രിയുടെ ഓഫീസില്‍ ക്യാമറ ഓഫ് ചെയ്ത് മറ്റേപ്പണിയായിരുന്നു; വയനാട് പ്രസംഗം കേള്‍ക്കാം

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ സിപിഐഎം സംസ്ഥാന നേതൃത്വം താക്കീത് ചെയ്ത മന്ത്രി എം എം മണി പ്രയോഗം നിര്‍ത്താന്‍ തയ്യാറല്ല. വയനാട്ടില്‍ നടത്തിയ വിവാദപ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ക്യാമറ ഓഫ് ചെയ്താണ് പണി നടന്നതെന്ന് മണി ആരോപിക്കുന്ന ഓഡിയോ ക്ലിപ്പ് നാരദ ന്യൂസിന് ലഭിച്ചു. മാനന്തവാടിയില്‍ പാര്‍ട്ടി പൊതുയോഗത്തിലായിരുന്നു മണിയുടെ വിവാദ പരാമര്‍ശം. സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപന ചടങ്ങിലാണ് എം എം മണി വീണ്ടും അശ്ലീലതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് വീണ്ടും പ്രസംഗിച്ചത്. സോളാര്‍ എന്നാല്‍ വ്യഭിചാരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അതാണല്ലൊ ഞാന്‍ പറഞ്ഞത്. ഉമ്മന്‍ചാണ്ടിയുടെ ഓഫീസില്‍ ജോപ്പനും ചീപ്പനും കോപ്പനുമെല്ലാം ചേര്‍ന്നായിരുന്നു പണി. ഞാന്‍ വെറുതെ പറയുകയായിരുന്നോ? നിങ്ങള്‍ കോണ്‍ഗ്രസുകാരോട് ചോദിക്കണം. ഇപ്പോള്‍ പിണറായി വിജയനാണ് മുഖ്യമന്ത്രി. പിണറായിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഒരു പണിയും ഇപ്പോള്‍ നടക്കുകേല. ക്ലിഫ് ഹൗസിലും ചെയ്യില്ല. സോളാര്‍ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ തെറിയില്ല, അശ്ലീലമല്ല, വൈദ്യുതിയുണ്ടാക്കാനുള്ള മാര്‍ഗ്ഗമാണ്. പണ്ട് അങ്ങനെയല്ല. സോളാര്‍ എന്ന് പറഞ്ഞാല്‍ വ്യഭിചാരമായിരുന്നെന്നും മണി പറയുന്നു.


മൂന്നാര്‍ പൊമ്പളൈ ഒരുമൈ സമരത്തിനിടെ സമീപത്തെ കാട്ടിലായിരുന്നു മറ്റേ പണിയെന്നുള്ള മന്ത്രി എം എം മണിയുടെ പരാമര്‍ശം ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പൊമ്പളൈ ഒരുമൈ പ്രവര്‍ത്തകര്‍ മൂന്നാറില്‍ നിരാഹാര സമരം ഉള്‍പ്പെടെ നടത്തുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് സിപിഐഎം സംസ്ഥാന നേതൃത്വം മണിയെ വിളിച്ച് താക്കീത് ചെയ്തത്. അതിന് പിന്നാലെയാണിപ്പോള്‍ വയനാട്ടിലും മണി വിവാദ പ്രസംഗം നടത്തിയത്.