അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സിപിഐ മാത്രം: എംഎം മണി

പദ്ധതി നടപ്പിലാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെയും, വൈദ്യുതി മന്ത്രി എന്ന നിലയില്‍ തന്റെയും അഭിപ്രായമെന്ന് എംഎം മണി പറഞ്ഞു.

അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സിപിഐ മാത്രം: എംഎം മണി

അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നത് സിപിഐ മാത്രമാണെന്ന് വൈദ്യുതി മന്ത്രി എംഎം മണി. പദ്ധതി നടപ്പിലാക്കണമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ അഭിപ്രായം. വൈദ്യുതി മന്ത്രി എന്ന നിലയില്‍ തന്റെ അഭിപ്രായവും ഇതുതന്നെയാണെന്ന് എംഎം മണി ഡല്‍ഹിയില്‍ പറഞ്ഞു.

ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനം തീര്‍ച്ചയായും സംരക്ഷിക്കപ്പെടണം. കൂടാതെ നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന കര്‍ഷകര്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇവയ്‌ക്കെല്ലം പരിഹാരം കാണണം. ഇക്കാര്യങ്ങളാണ് വരും ദിവസങ്ങളില്‍ അവിടെച്ചെന്ന് പരിശോധിക്കാന്‍ പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീരുമാനങ്ങളൊന്നും ഇപ്പോള്‍ എടുത്തിട്ടില്ലെന്നും അവിടെച്ചെന്ന് കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡിസംബര്‍ 11,12 തീയതികളില്‍ കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, വനം മന്ത്രി കെ രാജു, വൈദ്യുതി മന്ത്രി എംഎം മണി എന്നിവരാണ് പ്രദേശം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം ഉപസമിതി രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതൊഴിവാക്കി മന്ത്രിമാരുടെ സന്ദര്‍ശനം മാത്രമാക്കി മാറ്റുകയായിരുന്നു.

Read More >>