പെമ്പിളൈ ഒരുമൈയോട് നേരിട്ടു പോയി മാപ്പു പറയില്ല; പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ രാജി വെക്കുകയുള്ളൂ; മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്നും എം എം മണി

തന്റെ ദീർഘമായ പ്രസംഗത്തെ വളച്ചൊടിക്കുകയായിരുന്നു. പ്രസംഗത്തിൽ പെമ്പിളൈ ഒരുമൈ എന്ന പദം ഉപയോഗിച്ചിരുന്നു. എന്നാൽ സ്ത്രീകളെക്കുറിച്ച് മോശമായി പറഞ്ഞിട്ടില്ല. മാധ്യമപ്രവർത്തകർക്കും സുരേഷ് കുമാറിനും എതിരേയായിരുന്നു പ്രസംഗം. മണക്കാട് പ്രസംഗം മുതൽ മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും എം എം മണി പറഞ്ഞു.

പെമ്പിളൈ ഒരുമൈയോട് നേരിട്ടു പോയി മാപ്പു പറയില്ല; പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ രാജി വെക്കുകയുള്ളൂ; മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്നും എം എം മണി

പെമ്പിളൈ ഒരുമൈ പ്രവർത്തകരോട് നേരിട്ടുപോയി മാപ്പു പറയില്ല. സമരം അവസാനിപ്പിക്കാൻ ഇടപെടില്ലെന്നും എം എം മണി. സംഭവത്തിൽ നിർവ്യാജമായ ഖേദപ്രകടനം പൊതു സമൂഹത്തോട് പറഞ്ഞു കഴിഞ്ഞു.ഖേദം പ്രകടിപ്പിച്ചതോടെ ആ അദ്ധ്യായം അടഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽ മാത്രമേ രാജിവെക്കൂവെന്നും എം എം മണി വിശദീകരിച്ചു.


തന്റെ ദീർഘമായ പ്രസംഗത്തെ വളച്ചൊടിക്കുകയായിരുന്നു. പ്രസംഗത്തിൽ പെമ്പിളൈ ഒരുമൈ എന്ന പദം ഉപയോഗിച്ചിരുന്നു. എന്നാൽ സ്ത്രീകളെക്കുറിച്ച് മോശമായി പറഞ്ഞിട്ടില്ല. മാധ്യമപ്രവർത്തകർക്കും സുരേഷ് കുമാറിനും എതിരേയായിരുന്നു പ്രസംഗം. മണക്കാട് പ്രസംഗം മുതൽ മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും മണി പറഞ്ഞു.

സാധാരണക്കാരനും പൊതുപ്രവർത്തകനുമായ താൻ ഭൂമികയ്യേറിയെന്നാണ് ചിലർ വാർത്തകൾ കൊടുക്കുന്നത്. ഇത് തെറ്റാണ്. അർഹതയില്ലാത്ത ഒന്നിലും താല്പര്യമില്ല. ആകെയുള്ള സമ്പാദ്യം വീടാണെന്നും അതിൽ മാധ്യമപ്രവർത്തകരെല്ലാം കൂടി വന്നാൽ കയറിയിരിക്കാൻ പോലും സ്ഥലമില്ലെന്നും മണി വിശദീകരിച്ചു.