സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം; പിഴ ഈടാക്കാൻ നടപടി തുടങ്ങി

അവസാന ആറുമാസം ഉപയോഗിച്ച ഇന്ധനം കണക്കാക്കി അതിന്‌റെ പകുതി പിഴയായി ഈടാക്കാനാണ് ശുപാര്‍ശ. സര്‍ക്കാര്‍ വാഹനങ്ങളിലെ ഇന്ധനവില നിര്‍ണയം സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ധനകാര്യവിഭാഗം വിജിലന്‍സിന് കൈമാറി.

സര്‍ക്കാര്‍ വാഹനങ്ങളുടെ ദുരുപയോഗം; പിഴ ഈടാക്കാൻ നടപടി തുടങ്ങി

സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരില്‍നിന്നും പിഴ ഈടാക്കാന്‍ നടപടി. വിജിലന്‍സും ധനകാര്യ ഉദ്യോഗസ്ഥരും ചേര്‍ന്ന് കളക്ടറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഏതാനും ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ ദുരുപയോഗിച്ചതായി തെളിഞ്ഞത്.

അവസാന ആറുമാസം ഉപയോഗിച്ച ഇന്ധനം കണക്കാക്കി അതിന്‌റെ പകുതി പിഴയായി ഈടാക്കാനാണ് ശുപാര്‍ശ. സര്‍ക്കാര്‍ വാഹനങ്ങളിലെ ഇന്ധനവില നിര്‍ണയം സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പ് ധനകാര്യവിഭാഗം വിജിലന്‍സിന് കൈമാറി.

എഡിഎം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ വാഹനങ്ങളിലെ ലോഗ്ബുക്കില്‍ കൃത്യമായി വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു ഉദ്യോഗസ്ഥന്‌റെ വാഹനത്തിലെ ലോഗ് ബുക്കിലെ വിവരവും വാഹനത്തിലെ മിറ്ററിലെ വിവരവും തമ്മില്‍ 10,000 കിലോമീറ്ററിന്‌റെ വ്യത്യാസമാണ് കണ്ടെത്തിയത്. മീറ്റര്‍ തകരാറിലാണെന്നാണ് വിശദീകരണം. ജില്ലയ്ക്ക് പുറത്തേക്കും സർക്കാർ വാഹനം ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ടെന്നാണ് വിജിലൻസിന് ലഭിച്ച വിവരം.

ചെറിയ ആവശ്യങ്ങള്‍ക്കുപോലും സര്‍ക്കാര്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥരും ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധന നടത്തിയത്.