കുമ്മനത്തിനെതിരെയുള്ള തീവ്രവാദി പരാമര്‍ശം; മന്ത്രി എ കെ ബാലനെതിരെയുള്ള വിവാദം ചൂടുപിടിക്കുന്നു: തീവ്രവാദിയാണെങ്കില്‍ കുമ്മനത്തെ അറസ്റ്റു ചെയ്യണമെന്നു ബിജെപി

കുമ്മനത്തെ തീവ്രവാദിയെന്ന് ആക്ഷേപിച്ച എ കെ ബാലനു സാംസ്‌കാരിക മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്നും അല്ലെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന കുമ്മനത്തെ അറസ്റ്റ് ചെയ്യിക്കാന്‍ മന്ത്രി തയാറാകണമെന്നും കുമാര്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രൈവറ്റ് സെക്രട്ടറി ഇങ്ങനെ പറഞ്ഞതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. എന്നാല്‍ മന്ത്രിയുടെ അഭിപ്രായമല്ല പേഴ്‌സണല്‍ സ്റ്റാഫി് പറഞ്ഞതെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ബാലന്‍ തയാറാകണമെന്നും എം എസ് കുമാര്‍ ആവശ്യപ്പെട്ടു.

കുമ്മനത്തിനെതിരെയുള്ള തീവ്രവാദി പരാമര്‍ശം; മന്ത്രി എ കെ ബാലനെതിരെയുള്ള വിവാദം ചൂടുപിടിക്കുന്നു: തീവ്രവാദിയാണെങ്കില്‍ കുമ്മനത്തെ അറസ്റ്റു ചെയ്യണമെന്നു ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മന്ത്രി എ കെ ബാലന്റെ ഓഫിസ് 'തീവ്രവാദി'യായി ചിത്രീകരിച്ചതായ ആരോപണത്തില്‍ വിവാദം കൊഴുക്കുന്നു. കുമ്മനം തീവ്രവാദിയായതിനാല്‍ അദ്ദേഹത്തിനൊപ്പം മന്ത്രിക്ക് വേദി പങ്കിടാനാകില്ലെന്ന് സാംസ്‌കാരിക അറിയിച്ചതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നെയ്യാറ്റിന്‍കര തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠനകേന്ദ്രം ജനറല്‍ സെക്രട്ടറി കെ രംഗനാഥനാണ് ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

തുഞ്ചന്‍ ഭക്തിപ്രസ്ഥാന പഠനകേന്ദ്രത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം കുമ്മനത്തിനുസമ്മാനിക്കുന്ന ചടങ്ങിന് ക്ഷണിച്ചപ്പോഴാണ് മന്ത്രിയുടെ ഓഫീസ് ഇത്തരത്തിലുള്ള വാദം ഉന്നയിച്ചതെന്നു പഠനകേന്ദ്രം ജനറല്‍ സെക്രട്ടറി കെ രംഗനാഥന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാര ജേതാവകയിരുന്നു കുമ്മനം. ഈ വര്‍ഷത്തേത് കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുഗമായിരുന്നു. കഴിഞ്ഞ വര്‍ഷം കുമ്മനത്തിന് എത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് ഇത്തവണയാണ് അവാര്‍ഡ് ദാനം നിശ്ചയിച്ചിരുന്നത്.

ഇക്കാര്യത്തിനായി മന്ത്രിയെ ഓഫിസിലെത്തി നേരിട്ട് ക്ഷണിച്ചുവെന്നും രംഗനാഥന്‍ പറയുന്നു. തുടര്‍ന്നു നോട്ടീസുമായി പോയപ്പോഴും പരിപാടിക്ക് എത്താമെന്ന് മന്ത്രി സമ്മതിച്ചുവെന്നും രംഗനാഥന്‍ പറഞ്ഞു. തിരിച്ചു ഓഫിസിനു വെളിയിലെത്തിയപ്പോള്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന് പരിചയപ്പെടുത്തിയയാള്‍ വിളിച്ച് പരിപാടിയില്‍ മന്ത്രി എത്തില്ലെന്ന് അറിയിക്കുകയായിരുന്നു. എന്താണ് കാര്യം എന്നന്വേഷിച്ചപ്പോള്‍ തീവ്രവാദിയായ കുമ്മനത്തിന് അവാര്‍ഡ് നല്‍കാന്‍ മന്ത്രി വരില്ലെന്നു വിശദീകരിച്ചതായി രംഗനാഥന്‍ പറഞ്ഞു.

മന്ത്രി എത്തില്ല എന്നു അറിയിച്ചതിനാല്‍ അവാര്‍ഡ് ദാന പരിപാടി ഉപേക്ഷിക്കുകയായിരുന്നുവെന്നും രംഗനാഥന്‍ പറഞ്ഞു. മന്ത്രി എ കെ ബാലന്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനെ അപമാനിച്ചുവെന്നു കാട്ടി ബിജെപി സംസ്ഥാന വക്താവ് എം എസ് കുമാര്‍ രംഗത്തെത്തി. മന്ത്രി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നു അദ്ദേഹം പറഞ്ഞു.

കുമ്മനത്തെ തീവ്രവാദിയെന്ന് ആക്ഷേപിച്ച എ കെ ബാലനു സാംസ്‌കാരിക മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്നും അല്ലെങ്കില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്ന കുമ്മനത്തെ അറസ്റ്റ് ചെയ്യിക്കാന്‍ മന്ത്രി തയാറാകണമെന്നും കുമാര്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രൈവറ്റ് സെക്രട്ടറി ഇങ്ങനെ പറഞ്ഞതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. എന്നാല്‍ മന്ത്രിയുടെ അഭിപ്രായമല്ല പേഴ്‌സണല്‍ സ്റ്റാഫി് പറഞ്ഞതെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ ബാലന്‍ തയാറാകണമെന്നും എം എസ് കുമാര്‍ ആവശ്യപ്പെട്ടു.

ആര്‍ക്കും കയറി ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ കുത്തഴിഞ്ഞ രീതിയിലാണോ സാംസ്‌കാരിക വകുപ്പുമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആരോപണം ഉന്നയിച്ച രംഗനാഥന്‍ ബിജെപി പ്രവര്‍ത്തകനല്ല മറിച്ച് ഇടതുപക്ഷ പ്രവര്‍ത്തകനാണെന്നത് ആരോപണത്തിന്റെ ഗൗരവം കൂട്ടുന്നുവെന്നും കുമാര്‍ പറഞ്ഞു.

Read More >>