വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ല, വൈദ്യുതിയാണു പ്രധാനം; അതിരപ്പള്ളിയിലുറച്ച് വൈദ്യുതി മന്ത്രി

പദ്ധതി സംബന്ധിച്ച് മുന്നണിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ഉറച്ച നിലപാട് ആവര്‍ത്തിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അതിരപ്പള്ളി പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ല. വനം നഷ്ടപ്പെടുമെന്ന തരത്തിലുള്ള പരാതികള്‍ ഗൗരവമുള്ളതല്ലെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.

വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ല, വൈദ്യുതിയാണു പ്രധാനം; അതിരപ്പള്ളിയിലുറച്ച് വൈദ്യുതി മന്ത്രി

വനം നഷ്ടപ്പെടുന്നത് വലിയ കാര്യമൊന്നുമല്ലെന്നും വൈദ്യുതിയാണു പ്രധാനമെന്നും മന്ത്രി എം എം മണി. അതിരപ്പള്ളി പദ്ധതി സംബന്ധിച്ചായിരുന്നു വൈദ്യുതി മന്ത്രിയുടെ പരാമര്‍ശം.

പദ്ധതി സംബന്ധിച്ച് മുന്നണിക്കുള്ളില്‍ തന്നെ വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ഉറച്ച നിലപാട് ആവര്‍ത്തിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. അതിരപ്പള്ളി പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ല. വനം നഷ്ടപ്പെടുമെന്ന തരത്തിലുള്ള പരാതികള്‍ ഗൗരവമുള്ളതല്ലെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.

കോണ്‍ഗ്രസ് കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞത് അവര്‍ അതിരപ്പള്ളി പദ്ധതിക്ക് എതിരാണെന്നാണ്. പദ്ധതിയുടെ കാര്യത്തില്‍ മുന്നണിക്കകത്തുതന്നെ എതിരഭിപ്രായം ഉണ്ടാവുന്നുണ്ട്. എന്നാല്‍ സമവായത്തിലൂടെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതി അടിച്ചേല്‍പ്പിക്കല്ല. എന്നാല്‍ അത് നടപ്പാകണമെന്നാണ് സിപിഐഎം ആഗ്രഹിക്കുന്നത്. എതിര്‍പ്പുന്നയിച്ചിരിക്കുന്ന മുന്നണിയിലുള്ള മറ്റു പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ പുനരാലോചന നടത്തണം. ഇവരൊന്നും എതിര്‍പ്പുമായി രംഗത്തുവരുന്നത് വന നശീകരണത്തെ കുറിച്ചുള്ള ആശങ്ക കൊണ്ടോ പരിസ്ഥിതി സ്‌നേഹം കൊണ്ടോ ഒന്നുമല്ല. മറിച്ച് പുരോഗമന ആശയത്തോടുള്ള എതിര്‍പ്പുമൂലമാണെന്നും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുത്ത കെ എം മാണിയുടെ മാതൃക പിന്‍പറ്റാന്‍ എല്ലാവരും ശ്രമിക്കണമെന്നും എം എം മണി അഭിപ്രായപ്പെട്ടു.

നേരത്തെ, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. സ്ഥലമേറ്റെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണെന്നും ഫെബ്രുവരി 28ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 163 മെഗാവാട്ടിന്റെ പദ്ധതിയാണ് അതിരപ്പള്ളിയെന്നും പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു. ചോദ്യോത്തരവേളയില്‍ ഇതുസംബന്ധിച്ച് വ്യക്തമാക്കാതിരുന്ന മുഖ്യമന്ത്രി പിന്നീട് രേഖാമൂലം നല്‍കിയ മറുപടിയിലാണ് പദ്ധതിയുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പറഞ്ഞത്.

936 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 232 മീറ്റര്‍ ഉയരമുള്ള ചെറു ഡാം നിര്‍മ്മിച്ചാണ് നടപ്പാക്കുന്നത്. 163 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നത് 138.6 ഹെക്ടര്‍ വനഭൂമിയെ ബാധിക്കുമെന്നും ഇതില്‍ 42 ഹെക്ടര്‍ മരം മുറിക്കേണ്ടിവരുമെന്നും ഒപ്പം 104 ഹെക്ടര്‍ പ്രദേശം വെള്ളത്തിനടിയിലാകുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.

ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോവുമെന്നു പ്രഖ്യാപിച്ചത് വന്‍ വിവാദത്തിനു തിരികൊളുത്തിയിരുന്നു. ഘടക കക്ഷിയായ സിപിഐ അടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു. പദ്ധതി നടപ്പാക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

Read More >>