ഒരു രക്തസാക്ഷിയുടെ അമ്മയും ഇതുവരെ പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍

കോറോം രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യതപ്പോഴാണ് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരെ മന്ത്രി രൂക്ഷ വിമർശനം നടത്തിയത്.

ഒരു രക്തസാക്ഷിയുടെ അമ്മയും ഇതുവരെ പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍

ഒരു രക്തസാക്ഷിയുടെ മാതാവും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍. എന്നാല്‍ മഹിജ അങ്ങനെയല്ല. സ്വന്തം കൺമുന്നിൽ മക്കളെ വെട്ടിനുറുക്കി കൊല്ലുന്നത് കാണേണ്ടിവന്ന കണ്ണൂരിലെ അമ്മമാര്‍ പോലും പാർട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. എന്നാല്‍ ജിഷ്ണുവിന്റെ അമ്മ മകനെ കൊലപെടുത്തിയവര്‍ക്കെതിരെയല്ല, പ്രതികളെ പിടിക്കുന്നവര്‍ക്കെതിരെയാണ് പരാതി പറയാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ ഒരു രക്തസാക്ഷിയുടെ അമ്മയും ഇങ്ങനെ ചെയ്തിട്ടുണ്ടാകില്ല.

കോറോം രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യതപ്പോഴാണ് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരെ മന്ത്രി രൂക്ഷ വിമർശനം നടത്തിയത്.

പാർട്ടി പാരമ്പര്യവും മറ്റും പറഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ പരാതി പറയാനാണ് ഇവിടെ ചിലർ മുന്നോട്ട്‌ വരുന്നത്.കമ്യൂണിസ്റ്റുകാരാണെന്ന ഒറ്റക്കാരണത്താൽ‍ കണ്ണൂർ ജില്ലയിൽ മാത്രം മക്കൾ നഷ്ടപ്പെട്ട അനേകം അമ്മമാരുണ്ട്. രക്തസാക്ഷികളുടെ അമ്മമാരുടെ കണ്ണുനീർ പരിശുദ്ധമാണ്. രാഷ്ട്രീയമായ മുതലെടുപ്പിന് രക്തസാക്ഷികളുടെ കുടുംബം നിന്നു കൊടുത്ത പാരമ്പര്യം കേരളത്തിനില്ല. അതാണ്‌ പാര്‍ട്ടിയുടെ വിജയവും.

കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയ ജഡ്ജിക്കു മുന്നിലേക്ക് ജിഷ്ണുവിന്റെ മാതാവിനെയും കൂട്ടി സമരക്കാർ പോകാതിരുന്നതെന്തു കൊണ്ടാണ്? മന്ത്രി ചോദിച്ചു.ജിഷ്ണു കേസിലെ പ്രതികൾ‌ക്ക് ജാമ്യം നൽകിയതിനെ അനുകൂലിക്കുന്നില്ല,പക്ഷെ ഇക്കാരണത്താല്‍ കോടതിയെ വിമര്‍ശിക്കാന്‍ താനില്ലെന്നും സുധാകരന്‍ പറഞ്ഞു