പഠന സൗകര്യങ്ങള്‍ക്ക് പിണറായി വിജയന് ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളുടെ സ്നേഹക്കത്ത്‌

ഒഡീഷ, ബിഹാര്‍, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 75 വിദ്യാര്‍ത്ഥികളാണ് മലമുറി നിര്‍മല എല്‍പി സ്‌കൂളില്‍ ഉള്ളത്.

പഠന സൗകര്യങ്ങള്‍ക്ക്  പിണറായി വിജയന്  ഇതര സംസ്ഥാന വിദ്യാര്‍ത്ഥികളുടെ  സ്നേഹക്കത്ത്‌

പഠന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതിന് മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനും കത്തയക്കാനൊരുങ്ങി ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍. രായമംഗലം മലമുറി നിര്‍മല യുപി സ്‌കൂളിലെ ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളാണ് കത്തയക്കുക. മലയാളത്തിലെഴുതിയാണ് കത്തയക്കുന്നത്. അയക്കാനുള്ള കത്തുകളെല്ലാം എഴുതി തയ്യാറാക്കിക്കഴിഞ്ഞു. കത്തുകള്‍ ഇന്ന് പോസ്റ്റ് ചെയ്യും.

സ്‌കൂളിലെ 3, 4 ക്‌ളാസുകളില്‍ പഠിക്കുന്ന ഇരുപത്തഞ്ചോളം വിദ്യാര്‍ത്ഥികളാണ് കത്തെഴുതിയിട്ടുള്ളത്. പഠന സൗകര്യങ്ങളൊരുക്കിത്തന്ന മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും നന്ദി പറയാന്‍ നേരില്‍ കാണണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ എഴുതിയ കത്തില്‍ പറയുന്നത്. ഒഡീഷ, ബിഹാര്‍, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ 75 വിദ്യാര്‍ത്ഥികളാണ് മലമുറി നിര്‍മല എല്‍പി സ്‌കൂളില്‍ ഉള്ളത്.

ഇതരസംസ്ഥാന തൊഴിലാളികളുടെ മക്കള്‍ക്ക് പ്രതിമാസം 300 രൂപയാണ് യാത്രാ ചെലവിനായി സര്‍ക്കാര്‍ നല്‍കുന്നത്. അവരുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാനായി ബിആര്‍സികള്‍ വഴി രംഗോലി എന്ന് പേരിട്ട് കലോത്സവങ്ങളും നടത്തുന്നുണ്ട്. ഇവര്‍ക്കായി ഇതരഭാഷ അധ്യാപകരേയും നിയമിച്ചിട്ടുണ്ട്.

Read More >>