മിഷേലിന്റെ മരണം: വെല്ലിങ്ടണ്‍ ദ്വീപിലെ കായല്‍ പാര്‍ക്കില്‍ ഇനിയും അന്വേഷണം എത്തിയില്ല

മിഷേലിന്റെ ജഡം കണ്ടെത്തിയ വെല്ലിങ്ടണ്‍ ദ്വീപിലെ കായലിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ ഇനിയും പൊലീസ് അന്വേഷണം നടത്തിയിട്ടില്ല. മിഷേല്‍ ജീവനോടെയോ അല്ലാതെയോ കായലിലേയ്ക്ക് വീണത് ഇവിടെ വെച്ചും ആയിക്കൂടേ?

മിഷേലിന്റെ മരണം: വെല്ലിങ്ടണ്‍ ദ്വീപിലെ കായല്‍ പാര്‍ക്കില്‍ ഇനിയും അന്വേഷണം എത്തിയില്ല

കൊച്ചിയില്‍ പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയ സിഎ വിദ്യാര്‍ത്ഥിനിയെ കാണാതായതും ജഡം കായലില്‍ നിന്ന് കണ്ടെത്തുകയും ചെയ്്ത സംഭവത്തില്‍ വെല്ലിങ്ടണ്‍ ദ്വീപിലെ പാര്‍ക്കിലേയ്ക്ക് പൊലീസ് അന്വേഷണം എത്തിയില്ല. ജഡം കണ്ടെത്തിയത് കായലിനോട് ചേര്‍ന്നുള്ള ഈ പാര്‍ക്കിനു സമീപ പ്രദേശത്തു നിന്നാണ്.

വെല്ലിങ്ടണ്‍ ദ്വീപിന്റെ വടക്കേ അറ്റത്തുള്ള പാര്‍ക്ക് നഗരത്തിന്റെ ശ്രദ്ധയില്‍ നിന്നും ഒഴിഞ്ഞ ഇടമാണ്. കൊച്ചിക്ക് പുറത്തു നിന്നുള്ള യുവതീയുവാക്കള്‍ സൗഹൃദം പങ്കിടാന്‍ എത്തുന്ന സ്ഥലമാണിത്. മറൈന്‍ഡ്രൈവ് പോലെ തിരക്കേറിയതല്ല ഇവിടം. സദാചാര ഗുണ്ടായിസമോ പൊലീസിന്റെ ഒളിഞ്ഞു നോട്ടമോ ഇവിടില്ല. തുറമുഖം, നേവി എന്നിവയുടെ അധീനതയിലുള്ള പ്രദേശത്ത് സമയം ചെലവിടാന്‍ യുവതീയുവാക്കള്‍ ബൈക്കുകളില്‍ എത്തുക പതിവാണ്.

പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇതുവരെ ഈ പാര്‍ക്കിലേയ്ക്ക് എത്തിയിട്ടില്ല. ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനു കീഴിലാണ് ഈ പാര്‍ക്ക്. മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ക്കില്‍ പൊലീസ് അന്വേഷണം നടത്തിയിട്ടില്ലെന്ന് നാരദയോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ഈ പാര്‍ക്കുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ സ്ഥാപിച്ച ക്യാമറകള്‍ പരിശോധിച്ചാല്‍ മിഷേല്‍ പള്ളിയില്‍ നിന്നിറങ്ങിയ ശേഷം ഈ ഭാഗത്ത് സമയം ചെലവഴിച്ചിട്ടുണ്ടോയെന്നറിയാം.

പാര്‍ക്കിനോട് ചേര്‍ന്നുള്ള കായല്‍ ഭാഗം അഴിമുഖമായതിനാല്‍ ആഴക്കൂടുതലുണ്ട്. മറൈന്‍ഡ്രൈവ് അടക്കമുള്ള സ്ഥലങ്ങളില്‍ കല്‍ക്കെട്ടിനോട് ചേര്‍ന്നഭാഗം ആഴം കുറഞ്ഞതാണ്. എന്നാലിവിടം ആഴമേറിയതും കപ്പല്‍ച്ചാലിനോട് അടുത്തുള്ളതുമാണ്. എറണാകുളത്തു നിന്നും തേവര പാലം വഴി പഴയ കൊച്ചി റെയില്‍വെ സ്റ്റേഷനു സമീപത്തു കൂടിയാണ് ഐലന്റിലേയ്ക്ക് റോഡ്. ബസ് റൂട്ടാണ്. എറണാകുളത്തു നിന്നും ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗത്തേയ്ക്കുള്ള ബോട്ടിലും ഇവിടെയെത്താം.

Story by
Read More >>