പരാതി നല്‍കാനെത്തിയ ദളിത് യുവതിയെ അറസ്റ്റ് ചെയ്തതായി ആരോപണം; അറസ്റ്റ് വനിതാ പൊലീസിനെ ആക്രമിച്ചതിനെന്ന് പൊലീസ്

ദളിത് പീഡനത്തിന് ഒരു അധ്യാപകനെതിരെ ദീപ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് പരാതിയില്‍ വാസ്തവമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇക്കാര്യത്തില്‍ തനിക്ക് നീതി നിഷേധിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് ദീപ എസ് പി ഓഫീസിലെത്തിയത്.

പരാതി നല്‍കാനെത്തിയ ദളിത് യുവതിയെ അറസ്റ്റ് ചെയ്തതായി ആരോപണം; അറസ്റ്റ് വനിതാ പൊലീസിനെ ആക്രമിച്ചതിനെന്ന് പൊലീസ്

ദളിത് പീഡനവുമായി ബന്ധപ്പെട്ട കേസില്‍ എസ് പി ഓഫീസിലെത്തിയ ദളിത് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തതായി ആരോപണം. അറസ്റ്റ് ചെയ്തത് വനിതാ പൊലീസിനെ ആക്രമിച്ചതിനെന്ന് പൊലീസ്. ഇന്നു രാവിലെ കോട്ടയം എസ് പി ഓഫീസിലും ഈസ്റ്റ് സ്റ്റേഷനിലുമായാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എംജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ ദീപ പി മോഹന്‍ എന്ന കണ്ണൂര്‍ സ്വദേശിനിയെയാണ് അറസ്റ്റ് ചെയ്തത്. നേരത്തെ ദളിത് പീഡനത്തിന് ഒരു അധ്യാപകനെതിരെ ദീപ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് പരാതിയില്‍ വാസ്തവമില്ലെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇക്കാര്യത്തില്‍ തനിക്ക് നീതി നിഷേധിക്കപ്പെട്ടതായി ചൂണ്ടിക്കാണിച്ചാണ് ദീപ എസ് പി ഓഫീസിലെത്തിയത്.


കോട്ടയം എസ് പി എന്‍ രാമചന്ദ്രന്‍ ദീപയുടെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല .ഇതില്‍ പ്രതിഷേധിച്ച് ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന ദീപാ പി മോഹനെ കോട്ടയം ഡിവൈഎസ്പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തില്‍ പൊലീസ് ബലം പ്രയോഗിച്ച് അവിടെ നിന്നും നീക്കുകയായിരുന്നു. ഇതിനിടെ ദീപ ഒരു വനിതാ പൊലീസുകാരിയെ കടിച്ചതായി പൊലീസ് പറയുന്നു. ഇതിനെത്തുടര്‍ന്ന് ദീപയെ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയി. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയിലും അവിടെ കാര്‍ഡിയോളജി ഇല്ലാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്കും കൊണ്ടു പോയിരിക്കുകയാണ്. പരിശോധനകള്‍ക്കു ശേഷം മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യാനാണ് സാധ്യത. സി എസ് ഡി എസ്, ബി എസ് പി തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോയിട്ടുണ്ട്.

Read More >>