മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദീന് വിജയം

7923 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കമറുദീന്റെ വിജയം

മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദീന് വിജയം

ഉപതെരഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന് വിജയം. 7923 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കമറുദീന്റെ വിജയം. 65407 വോട്ടുകളാണ് അദ്ദേഹം നേടിയത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ 57484 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംശങ്കര്‍ റെ 38233 വോട്ടുകളുമാണ് നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രണ്ടാം സ്ഥാനത്തെത്തിയ ഏക മണ്ഡലമാണിത്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് യുഡിഎഫ് മഞ്ചേശ്വരം പിടിച്ചതെങ്കില്‍ ഇത്തവണ ഭൂരിപക്ഷം 7923 ആയി ഉയര്‍ത്തിയാണ് മണ്ഡലം നിലനിര്‍ത്തിയത്.

Read More >>