ഹാദിയയെ കാണാന്‍ അശോകന്‍ സമ്മതിച്ചില്ല; സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി തന്നെ തടഞ്ഞുവെന്നും എം സി ജോസഫൈന്‍

സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് അശോകന്‍ സംസ്ഥാന വനിതാ കമ്മീഷനെ തടഞ്ഞത്. ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്‌നമാണ് ഇപ്പോള്‍ ഉള്ളതെന്ന് ജോസഫൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

ഹാദിയയെ കാണാന്‍ അശോകന്‍ സമ്മതിച്ചില്ല; സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി തന്നെ തടഞ്ഞുവെന്നും എം സി ജോസഫൈന്‍

ഈ മാസം 27ാം തീയതി സുപ്രിംകോടതിയില്‍ ഹാജരാക്കാനിരിക്കെ ഡോ. ഹാദിയയെ കാണാന്‍ പിതാവ് അശോകന്‍ സമ്മതിച്ചില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. ഹാദിയയെ തങ്ങള്‍ വേണ്ടവിധം സംരക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ് അശോകന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയെ തടയുകയായിരുന്നു. മുന്‍കൂട്ടി തീരുമാനിച്ചിരുന്നിട്ടും കൂടിക്കാഴ്ച വേണ്ടെന്ന് അശോകന്‍ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നുവെന്ന് എം സി ജോസഫൈന്‍ ആരോപിച്ചു.

സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് അശോകന്‍ സംസ്ഥാന വനിതാ കമ്മീഷനെ തടഞ്ഞത്. ദേശീയ വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്‌നമാണ് ഇപ്പോള്‍ ഉള്ളതെന്ന് ജോസഫൈന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ''അശോകന്റെ നിലപാട് സംശയമുളവാക്കുന്നതാണ് സുപ്രിംകോടതിയില്‍ ഹാദിയയെ ഹാജരാക്കിയ ശേഷം അയാള്‍ക്ക് ഈ നിലപാട് തുടരാനാവില്ല. ഹാദിയ വീട്ടിൽ സുരക്ഷിതയാണ്. എന്നാൽ സന്തോഷവതിയല്ല. ഹാദിയക്ക് സന്തോഷം നൽകാനുള്ള ബാധ്യത കുടുംബത്തിനാണ്''- ജോസഫെെൻ വ്യക്തമാക്കി. ഹൈക്കോടതി വിവാഹം റദ്ദാക്കിയ ശേഷം വൈക്കത്തെ വീട്ടില്‍ പിതാവിന്റെ സംരക്ഷണയിൽ കഴിയുന്ന ഹാദിയയെ ഒരു തവണ പോലും സന്ദര്‍ശിക്കാതിരുന്ന സംസ്ഥാന വനിതാ കമ്മീഷൻ നടപടി ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

Read More >>