ജിഷ്ണു കേസ്, പ്രതികളെ എത്രയും പിടികൂടണമെന്ന് എം ബി രാജേഷ് എംപി

പ്രതികളെ പിടിക്കാന്‍ പുതിയ ടീമിനെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എത്രയും വേഗം പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാവുമെന്നാണ് പ്രതീക്ഷയെന്ന് എം ബി രാജേഷ് എംപി നാരദ ന്യൂസിനോട് പറഞ്ഞു.

ജിഷ്ണു കേസ്, പ്രതികളെ എത്രയും പിടികൂടണമെന്ന് എം ബി രാജേഷ് എംപി

ജിഷ്ണു കേസില്‍ ഉള്‍പ്പെട്ട പ്രതികളെ പൊലീസ് എത്രയും വേഗം പിടികൂടണമെന്ന് എം ബി രാജേഷ് എംപി. കേസിലെ മൂന്നാം പ്രതിയായ പ്രവീണ്‍ നാട്ടില്‍ തന്നെ ഉണ്ടായിട്ടും പൊലിസ് ഒത്തുകളിച്ച് അറസ്റ്റ് ചെയ്യാതിരിക്കുന്നു എന്ന നാരദ ന്യൂസിലെ കാര്യങ്ങളെ കുറിച്ച് അറിയില്ല. ഏറ്റവും ശക്തരായ രണ്ടു പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനേയും പിആര്‍ഒ സഞ്ജിത്തിനേയും. ഇപ്പോള്‍ കിട്ടാനുള്ളത് കൃഷ്ണദാസിന്റെ ജോലിക്കാരായ ചിലരെ മാത്രമാണ്. പ്രതികളെ പിടിക്കാന്‍ പുതിയ ടീമിനെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എത്രയും വേഗം പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാവുമെന്നാണ് പ്രതീക്ഷയെന്ന് എം ബി രാജേഷ് എംപി നാരദ ന്യൂസിനോട് പറഞ്ഞു.