മലപ്പുറത്തെ ലീഗിന്റെ വിജയം അപകടകരമെന്നു എം ബി ഫൈസൽ

മലപ്പുറത്തെ മുസ്ലീം ഏകീകരണം ഫാസിസത്തെ പിന്തുണക്കുന്ന നിലയിലേക്കെത്തും. മതനിരപേക്ഷതയിലൂന്നിയ പ്രചാരണത്തിന് കിട്ടിയ ആനുകൂല്യമാണ് വോട്ടിംഗ് ശതമാനത്തിലുണ്ടായ വര്‍ധനയെന്നും എം ബി ഫൈസൽ പറഞ്ഞു.

മലപ്പുറത്തെ ലീഗിന്റെ വിജയം അപകടകരമെന്നു എം ബി ഫൈസൽ

മലപ്പുറത്തെ ലീഗിന്റെ വിജയം അപകടകരമെന്ന് എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്ന എം ബി ഫൈസല്‍. മലപ്പുറത്തെ മുസ്ലീം ഏകീകരണം ഫാസിസത്തെ പിന്തുണക്കുന്ന നിലയിലേക്കെത്തും. മതനിരപേക്ഷതയിലൂന്നിയ പ്രചാരണത്തിന് കിട്ടിയ ആനുകൂല്യമാണ് വോട്ടിംഗ് ശതമാനത്തിലുണ്ടായ വര്‍ധന. നടന്നത് ശക്തമായ പോരാട്ടമായിരുന്നു.

തോല്‍വിയെ അനാവശ്യ വിവാദമോ പ്രചാരണമോ ആക്കരുത്. ഇടത് ജനാധിപത്യമുന്നണി ശക്തമായ പ്രചാരണം നടത്തി. യുഡിഎഫിനെതിരേ ശക്തമായ പ്രചാരണം നടത്തി. ലീഗിന്റെ വര്‍ഗീയതക്കെതിരേ ആഞ്ഞടിച്ചിരുന്നു. എല്ലാ മുന്നണികളുടെയും നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് സജീവമായ പ്രചാരണം നടത്തി. അതുകൊണ്ടാണ് മതനിരപേക്ഷ ചേരിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയത്. കൂടുതല്‍ വോട്ട് കിട്ടിയത് അതിനുദാഹരണമാണ്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണനേട്ടങ്ങള്‍, വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പ്രചാരണത്തില്‍ കാര്യമായി ഉന്നയിച്ചിരുന്നു. വര്‍ഗീയതക്കെതിരായ വലിയ നിലപാടും കൈക്കൊണ്ടിരുന്നു. വോട്ട് കൂടിയത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി കരുതുന്നുവെന്നും എം ബി ഫൈസൽ പറഞ്ഞു.