മാനേജ്‌മെന്റ് വാക്ക് പാലിച്ചില്ല; മര്‍ക്കസിലേക്ക് വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാര്‍ച്ചിൽ അക്രമം; നിരവധിപ്പേർക്ക് പരിക്ക്

എസ് എഫ് ഐ, കെ എസ് യു, എം എസ് എഫ്, എ ബി വി പി, എസ് ഐ ഒ, എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമരം. ആക്രമസക്തരായ സമരക്കാര്‍ ടയര്‍ കത്തിച്ച് റോഡിലിട്ടതോടെ കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

മാനേജ്‌മെന്റ് വാക്ക് പാലിച്ചില്ല; മര്‍ക്കസിലേക്ക് വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാര്‍ച്ചിൽ അക്രമം; നിരവധിപ്പേർക്ക് പരിക്ക്

അംഗീകാരമില്ലാത്ത കോഴ്‌സുകളിലൂടെ കോളജ് മാനേജ്‌മെന്റ് കബളിപ്പിച്ചെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ കാരന്തൂര്‍ മര്‍ക്കസിലേക്ക് നടത്തിയ മാര്‍ച്ച് ആക്രമസക്തമായി. സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തി വിശി. ലാത്തിയടിയേറ്റ് ഇരുപതോളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നിരവധിപ്പേർക്ക് കല്ലെറിലുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ക്കസിന് നേരെ കല്ലേറുണ്ടായതോടെയാണ് പൊലീസ് ലാത്തി വീശിയത്. അതേസമയം വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നുമുണ്ടായില്ലെന്ന് എം എസ് എഫ് പ്രവര്‍ത്തകനായ സൈഫുള്ള നാരദാന്യൂസിനോട് പറഞ്ഞു.

എസ് എഫ് ഐ, കെ എസ് യു, എം എസ് എഫ്, എ ബി വി പി, എസ് ഐ ഒ, എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമരം. ആക്രമസക്തരായ സമരക്കാര്‍ ടയര്‍ കത്തിച്ച് റോഡിലിട്ടതോടെ കോഴിക്കോട്-ബാംഗ്ലൂര്‍ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

മര്‍ക്കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങ് ടെക്‌നോളജിയില്‍ എഞ്ചിനീയറിങ്ങ്, ഒാട്ടോമൊബൈല്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമാ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ 450 ഓളം വിദ്യാര്‍ഥികള്‍ അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനെത്തുടര്‍ന്ന് പെരുവഴിയിലാണ്.

കോഴ്‌സിന് ചേരുന്ന സമയത്ത് പി.എസ്.സി, യു.പി.എസ്.സി, നോര്‍ക്ക അറ്റസ്റ്റേഷന്‍, പ്ലേസ്‌മെന്റ് തുടങ്ങിയ വാഗ്ദാനങ്ങളുണ്ടായിരുന്നു. പഠനം കഴിഞ്ഞ് തുടര്‍പഠനത്തിനും ജോലിയ്ക്കും ശ്രമിച്ചപ്പോഴാണ് സ്ഥാപനം നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യാതൊരു അംഗീകരവുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് പരാതിയുമായി മര്‍ക്കസിലെത്തിയവരോട് 15 ദിവസത്തിനകം പരിഹാരം കാണാം എന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയെങ്കിലും ഇത് പാലിച്ചില്ല.

ഇതേത്തുടര്‍ന്ന് സംയുക്ത വിദ്യാര്‍ഥി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ദിവസങ്ങളോളം മര്‍ക്കസിന് മുമ്പില്‍ നിരാഹാര സമരം നടത്തിയതിനെത്തുടർന്ന് ജില്ലാ കളക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിച്ചിരുന്നു. ഇതും ലംഘിക്കപ്പെട്ടതോടെയാണ് സംയുക്ത വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിൽ മര്‍ക്കസിലേക്ക് മാര്‍ച്ച് നടത്തിയത്.

Story by