മരടിലെ ഫ്ലാറ്റുടമകൾ വീണ്ടും സുപ്രീംകോടതിയിലേക്ക്

നെ​ട്ടൂ​രി​ലെ ആ​ൽ​ഫ വെ​ഞ്ചേ​ഴ്സ്, ജ​യി​ൻ ഹൗ​സി​ങ്, കു​ണ്ട​ന്നൂ​രി​ലെ ഹോ​ളി ഫെ​യ്ത്ത്, ക​ണ്ണാ​ടി​ക്കാ​ട് ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം എന്നീ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ കഴിഞ്ഞ ​േമ​യ് എ​ട്ടി​നാണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്

മരടിലെ ഫ്ലാറ്റുടമകൾ വീണ്ടും സുപ്രീംകോടതിയിലേക്ക്

മരട് ഫ്ലാറ്റ് വിഷയത്തിൽ വീണ്ടും റിട്ട് ഹർജിയുമായി ഫ്ലാറ്റുടമകൾ. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതി റിപ്പോർട്ട് നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റുടമകൾ പുതിയ റിട്ട് ഹ‍ർജി ഫയൽ ചെയ്തത്. ഫ്ലാറ്റ് ഉടമകൾ നേരത്തെ നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

നെ​ട്ടൂ​രി​ലെ ആ​ൽ​ഫ വെ​ഞ്ചേ​ഴ്സ്, ജ​യി​ൻ ഹൗ​സി​ങ്, കു​ണ്ട​ന്നൂ​രി​ലെ ഹോ​ളി ഫെ​യ്ത്ത്, ക​ണ്ണാ​ടി​ക്കാ​ട് ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം എന്നീ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ക്കാ​ൻ കഴിഞ്ഞ ​േമ​യ് എ​ട്ടി​നാണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. അതേ സമയം കോടതി വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. മരട് നഗരസഭ ചെയ‌ർപേഴ്സണുമായി നടത്തിയ ച‍‌‌ർച്ചയ്ക്ക് ശേഷമായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. ഫ്ലാറ്റുകൾ പൊളിക്കുന്ന നടപടിയുമായി മുന്നോട്ട് പോകുമെന്ന് നഗരസഭാ ചെയർപേഴ്സണും വ്യക്തമാക്കി. നടപടിക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ജില്ലാ കളക്ടറും അറിയിച്ചിട്ടുണ്ട്.

ഉത്തരവ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​മോ, ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​മോ എ​ന്ന ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്ന​തി​നി​ടെ ഉ​ട​ൻ പൊ​ളി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ​ദി​വ​സം അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യി​രു​ന്നു. നാ​ല് ഫ്ലാ​റ്റി​ലാ​യി താ​മ​സി​ക്കു​ന്ന ഏ​ക​ദേ​ശം 350 കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തോ​ടെ ഇ​റ​ങ്ങേ​ണ്ടി​വ​രു​ക.