അമേരിക്കയിൽ മലയാളി പെൺകുട്ടിയെ ലൈം​ഗികമായി അക്രമിച്ച മെത്രാപ്പൊലീത്തയെ പുറത്താക്കി; നടപടി പൊലീസ് കേസും നാണക്കേടും ഭയന്ന്- നാരദ എക്സ്ക്ലുസീവ്

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് മെത്രാപ്പൊലീത്തയെ അമേരിക്കയിൽ നിന്നു കേരളത്തിലേക്കു നാടുകടത്തിയിരുന്നു. അമേരിക്കയിൽ നിന്നാൽ ​​ഗുരുതരമായ നടപടികൾ ഉണ്ടാവുമെന്നും സഭയ്ക്കു നാണക്കേടാവുമെന്നും ഭയന്നായിരുന്നു ഓർത്ത‍ഡോക്സ് സഭയുടെ ഈ നടപടി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശിയായ മെത്രാപ്പൊലീത്തയാണ് അമേരിക്കയിൽ വച്ച് ഇത്തരമൊരു അതിക്രമം കാട്ടിയത്.

അമേരിക്കയിൽ മലയാളി പെൺകുട്ടിയെ ലൈം​ഗികമായി അക്രമിച്ച മെത്രാപ്പൊലീത്തയെ പുറത്താക്കി; നടപടി പൊലീസ് കേസും നാണക്കേടും ഭയന്ന്- നാരദ എക്സ്ക്ലുസീവ്

അമേരിക്കയിലെ മലയാളി കു​ടുംബത്തിൽ കയറി പെൺകുട്ടിയെ ലൈം​ഗികമായി അക്രമിച്ച മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത അലക്‌സിയോസ് മാര്‍ യൗസോബിയോസിനെ തദ്സ്ഥാനത്തുനിന്നും നീക്കി. മാർ ബസേലിയോസ് മാർത്തോമാ പൗലോസ് രണ്ടാമൻ പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആ​ഗസ്റ്റ് അഞ്ചു മുതൽ മുൻകാല പ്രബല്ല്യത്തോടെയാണ് നടപടിയെന്ന് സർക്കുലറിൽ പറയുന്നു.

Image Title

തനിക്ക് തെറ്റുപറ്റിയെന്നുകാട്ടി മാര്‍ യൗസോബിയോസ് മെത്രാപൊലീത്ത പെൺകുട്ടിയുടെ കുടുംബത്തിന് മെയിൽ അയച്ചിരുന്നു. ഇതേ മെയിൽ കുടുംബം കോട്ടയത്തെ ബാവാ തിരുമേനിക്കും അയച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിന്മേൽ ഓർത്തഡോക്സ് സഭ യാതൊരുവിധത്തിലുമുള്ള നടപടിയും എടുത്തില്ല. എന്നാൽ പെൺകുട്ടിയുടെ പിതാവ് അമേരിക്കയിൽ പരാതി രജിസ്റ്റർ ചെയ്യുമെന്ന് സഭാധികൃതർക്ക് മെയിൽ ചെയ്തതിനെ തുടർന്ന് സഭാധികൃതർ യൗസേബിയോസിനെ വിളിച്ചുവരുത്തി കാരണം ആരാഞ്ഞിരുന്നു. അന്ന് ഇയാൾ കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് യൗസേബിയോസിനെ മെത്രാപൊലീത്ത സ്ഥാനത്തുനിന്നും നീക്കാൻ തീരുമാനമായത്.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് മെത്രാപ്പൊലീത്തയെ അമേരിക്കയിൽ നിന്നു കേരളത്തിലേക്കു നാടുകടത്തിയിരുന്നു. ഇക്കാര്യം നാരദാ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കയിൽ നിന്നാൽ ​​ഗുരുതരമായ നടപടികൾ ഉണ്ടാവുമെന്നും സഭയ്ക്കു നാണക്കേടാവുമെന്നും ഭയന്നായിരുന്നു ഓർത്ത‍ഡോക്സ് സഭയുടെ ഈ നടപടി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശിയായ മെത്രാപ്പൊലീത്തയാണ് അമേരിക്കയിൽ വച്ച് ഇത്തരമൊരു അതിക്രമം കാട്ടിയത്.

2015 ജൂണിലാണ് പരാതിക്കാധാരമായ സംഭവം. അമേരിക്കയില്‍ സഭയുടെ പള്ളികള്‍ ഉള്‍പ്രദേശങ്ങളിലാണ്. ഇടവക പള്ളികളില്‍ പെരുന്നാളിന് എത്തുമ്പോള്‍ പ്രദേശത്തെ സമ്പന്നരായ മലയാളികളുടെ വീടുകളിലാണ് മെത്രാപ്പൊലീത്ത താമസിക്കുന്നത്. ഇത്തരത്തില്‍ ഒരു വീടിന്റെ ഒന്നാം നിലയില്‍ മൂന്നു നാലു ദിവസമായി മെത്രാപ്പലീത്ത താമസിക്കുകയായിരുന്നു. 18 വയസോളം പ്രായമുള്ള വീട്ടിലെ പെണ്‍കുട്ടിയും ഇതേ നിലയിലാണ് താമസിച്ചിരുന്നത്. സംഭവം നടക്കുന്ന ദിവസം രാവിലെ കുളിച്ച് ഇറങ്ങി വന്ന പെണ്‍കുട്ടിയെ മെത്രാപ്പൊലീത്ത കടന്നുപിടിച്ച് ലൈംഗികമായി ആക്രമിക്കുകയായിരുന്നു. മകളുടെ നിലവിളി കേട്ട് രക്ഷിതാക്കള്‍ ഓടി വന്നപ്പോഴാണ് കാര്യം മനസിലായത്.

തുടർന്ന് മെത്രാപ്പൊലീത്തയെ തടഞ്ഞുവെച്ച് വീട്ടുകാര്‍ പള്ളിവികാരിയെ വിളിച്ചു വരുത്തി. ഇത്രയും വൃത്തികെട്ടവരുമായി വരരുതെന്നും തങ്ങള്‍ സഭാധ്യക്ഷന് (ബാവയ്ക്ക്) പരാതി കൊടുക്കുമെന്നും അവർ പറഞ്ഞു. തുടര്‍ന്ന് വികാരിയും വീട്ടുകാരും ചേര്‍ന്ന് സഭാധ്യക്ഷന് പരാതി നല്‍കി. സഭയില്‍ നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയനുസിരിച്ച് പരാതി കൊടുക്കുമെന്നും വീട്ടുകാര്‍ അറിയിച്ചു. അമേരിക്കയില്‍ കേസുമായി പോയാല്‍ പെണ്‍കുട്ടിക്ക് കോടികള്‍ നഷ്ടപരിഹാരവും കൊടുക്കേണ്ടി വരും. മെത്രാപ്പൊലീത്ത ജയിലിലാകുന്നതോടെ സഭയ്ക്ക് നാണക്കേടുമാകും. ഇതാണ് മെത്രാപ്പൊലീത്തയെ പുറത്താക്കി തടിയൂരാൻ സഭ നിർബന്ധിതരായത്.


Read More >>