ടാക്‌സി ഡ്രൈവര്‍ന്മാരെ ആക്ഷേപിച്ച് മലയാളമനോരമയുടെ ലക്കി ബോള്‍ പരസ്യം

മലയാള മനോരമയുടെ സര്‍ക്കുലേഷനുവേണ്ടി ഇറങ്ങിയ ലക്കി ബോള്‍ ഭാഗ്യ മത്സരത്തിന്റെ പരസ്യത്തിലാണ് ഡ്രൈവര്‍ന്മാരെ ആക്ഷേപിക്കുന്ന രംഗങ്ങള്‍ ഉള്ളത്.

ടാക്‌സി ഡ്രൈവര്‍ന്മാരെ ആക്ഷേപിച്ച് മലയാളമനോരമയുടെ ലക്കി ബോള്‍ പരസ്യം

മനോരമയുടെ പുതിയ പരസ്യം ടാക്‌സി ഡ്രൈവര്‍ന്മാരുടെ തൊഴിലിനെ കുറച്ചു കാണിക്കുന്നതായി ആക്ഷേപം ഉയരുന്നു.

മനോരമയുടെ സര്‍ക്കുലേഷനു വേണ്ടി ഇന്നലെ പുറത്തിറങ്ങിയ 25 സെക്കന്റ് ദൈര്‍ഘ്യമുള്ള പരസ്യമാണ് ഒരു തൊഴിലിന്റെ മഹത്വത്തെ ചോദ്യം ചെയ്യുന്നതായി മാറുന്നു എന്ന പരാതി ഏറ്റുവാങ്ങുന്നത്.

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ദീപ്തി സതിയുമാണ് അഭിനേതാക്കള്‍. എന്നാല്‍ പരസ്യത്തിനെതിരെ നിരവധി ജനങ്ങളാണ് പ്രതികരിച്ചിരിക്കുന്നത്.


ഡ്രൈവര്‍ ജോലി അത്രയ്ക്ക് മോശമാണോ, തട്ടിപ്പിന്റെ പുതിയ രൂപമാണ് മനോരമ കാണിക്കുന്നത്, ധര്‍മ്മജന്‍ മനോരമയുടെ പരസ്യ തട്ടിപ്പില്‍ വീണു എന്നുള്ള നിരവധി കമന്റുകളാണ് പരസ്യത്തിന് എതിരെ വന്നിരിക്കുന്നത്.

ഭൂരിഭാഗം ടാക്‌സി ഡ്രൈവര്‍ന്മാര്‍ ലക്കി കൂപ്പണുകളും ലോട്ടറികളും എടുക്കുക പതിവാണ്, എന്നാല്‍ ലക്കികൂപ്പന്‍ സമ്മാനം അടിച്ചെന്നും പറഞ്ഞ് ചെയ്യുന്ന ജോലി ഉപേഷിച്ചു പോകുന്ന രീതിയിലാണ് ഡ്രൈവര്‍ന്മാരെ ചിത്രികരിച്ചാണ് മനോരമയുടെ പരസ്യത്തിലുള്ളത്.

മനോരമയുടെ സര്‍ക്കുലേഷനുവേണ്ടി ടാക്‌സി ഡ്രൈവര്‍ന്മാരെ ആക്ഷേപിക്കെണ്ടതുണ്ടോ എന്നാണ് പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണം.