രാജ്യത്തെ നടുക്കിയ തീകൊളുത്തിക്കൊല മനോരമയ്ക്ക് 'ബംഗാളിത്തൊഴിലാളി കൊലപാതകം'; വാര്‍ത്ത ഉള്‍പ്പേജില്‍ രണ്ടുകോളം

ലൗ ജിഹാദ് ആരോപിച്ചാണ് കൊലപാതകം എന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ല. ബംഗാളിത്തൊഴിലാളിയെ തീകൊളുത്തി കൊല്ലുന്ന വീഡിയോ; ഒരാള്‍ പിടിയില്‍ എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത. പത്രത്തിന്റെ 13ാം പേജില്‍ വെറും രണ്ടുകോളം വാര്‍ത്തയാണ് മനോരമ ഈ വിഷയത്തില്‍ നല്‍കിയത്.

രാജ്യത്തെ നടുക്കിയ തീകൊളുത്തിക്കൊല മനോരമയ്ക്ക് ബംഗാളിത്തൊഴിലാളി കൊലപാതകം; വാര്‍ത്ത ഉള്‍പ്പേജില്‍ രണ്ടുകോളം

രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ പിക്കാസ് കൊണ്ട് വെട്ടിയ ശേഷം ജീവനോടെ കത്തിച്ച സംഭവം ലാഘവത്തോടെ റിപ്പോര്‍ട്ട് ചെയ്ത് മനോരമ. രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് ഏറ്റവും കൂടുതല്‍ പ്രചാരമുള്ള മലയാള പത്രമായ മനോരമ തികഞ്ഞ അവഗണന കാണിച്ചത്.

ലൗ ജിഹാദ് ആരോപിച്ചാണ് കൊലപാതകം എന്ന് റിപ്പോര്‍ട്ടില്‍ എവിടെയും പറയുന്നില്ല.'ബംഗാളിത്തൊഴിലാളിയെ തീകൊളുത്തി കൊല്ലുന്ന വീഡിയോ; ഒരാള്‍ പിടിയില്‍' എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത. പത്രത്തിന്റെ 13ാം പേജില്‍ വെറും രണ്ടുകോളം വാര്‍ത്തയാണ് മനോരമ ഈ വിഷയത്തില്‍ നല്‍കിയത്. രാജസ്ഥാനില്‍ ബംഗാളിത്തൊഴിലാളിയെ അടിച്ചുവീഴ്ത്തിയ ശേഷം ജീവനോടെ കത്തിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു എന്നാണ് വാര്‍ത്തയുടെ ആദ്യ വാചകം.
യുവാവിനെ ക്രൂരമായി കൊലപ്പെടുത്തുക മാത്രമല്ല, അതിനെതിരെ ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി ആ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ശംഭുനാഥ് റൈഗര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാജസ്ഥാനില്‍ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി മുഹമ്മദ് അഫ് റസൂലിനെയാണ് ഇയാള്‍ കിരാതമായി കൊല ചെയ്തത്. പിക്കാസ് ഉപയോഗിച്ച് പിന്നില്‍ നിന്ന് വെട്ടി വീഴ്ത്തിയ ശേഷം തുടര്‍ച്ചയായി കുത്തുകയായിരുന്നു. ഒടുവില്‍ മരണത്തോട് മല്ലടിച്ചു കിടന്ന മുഹമ്മദിനെ പെട്രോള്‍ ഒഴിച്ചുകത്തിക്കുകയായിരുന്നു.


Read More >>