നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യർ പ്രധാന സാക്ഷിയാകും

ദിലീപിന്റെ സാമ്പത്തിക-ഭൂമി ഇടപാടുകളെക്കുറിച്ചും മഞ്ജു വാര്യർ വിശദമായ വിവരങ്ങള്‍ പൊലീസിനു കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാന സാക്ഷിയായി മഞ്ജുവിനെ തന്നെ പൊലീസ് പരിഗണിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്; മഞ്ജു വാര്യർ പ്രധാന സാക്ഷിയാകും

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മുൻഭാര്യയും നടിയുമായ മഞ്ജുവാര്യർ പ്രധാന സാക്ഷിയാകും. ഇതിനു മുന്നോടിയായി മഞ്ജുവിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ മഞ്ജു വാര്യർ പൊലീസിനു നൽകിയെന്നാണു സൂചന.

മഞ്ജു വെളിപ്പെടുത്തിയ കുടുംബവിഷയങ്ങളാണ് ദിലീപിന് നടിയോടുള്ള പകയിലേക്കും അതിനെ തുടർന്നുള്ള അക്രമത്തിലേക്കും നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തന്റെ കുടുംബപ്രശ്നങ്ങളിൽ നടി ഇടപെട്ടതാണ് വിരോധത്തിനു കാരണമെന്ന് ദിലീപ് നേരത്തെ തന്നെ ഉദ്യോ​ഗസ്ഥരോടു പറഞ്ഞിരുന്നു.

ദിലീപിന്റെ സാമ്പത്തിക-ഭൂമി ഇടപാടുകളെക്കുറിച്ചും മഞ്ജു വാര്യർ വിശദമായ വിവരങ്ങള്‍ പൊലീസിനു കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാന സാക്ഷിയായി മഞ്ജുവിനെ തന്നെ പൊലീസ് പരിഗണിക്കുന്നത്. നേരത്തെ, ദിലീപിനെ ചോദ്യം ചെയ്യുന്നതിനു മുമ്പുതന്നെ എഡിജിപി ബി സന്ധ്യ കൊച്ചിയില്‍ വച്ച് മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

വിവാഹബന്ധം തകരാനും അക്രമിക്കപ്പെട്ട നടിയോടു ദിലീപിനു പകയുണ്ടാകാനുള്ള കാരണങ്ങളും മഞ്ജു കൃത്യമായി പൊലീസിനോടു പറഞ്ഞുവെന്നാണ് വിവരം. മഞ്ജു നൽകിയ വിവരങ്ങൾ ആധാരമാക്കിയായിരുന്നു ദിലീപിനോടുള്ള ചോ​ദ്യങ്ങൾ.

Read More >>