'ഈഴവരേ മാപ്പ്': പിണറായിയെ ജാതിത്തെറി വിളിച്ച മണിയമ്മയുടെ പുതിയ വീഡിയോ ഇറങ്ങി

താൻ ഈഴവ സമുദായത്തെ കുറിച്ച് ഒന്നും ചിന്തിച്ചുകൊണ്ടല്ല പറഞ്ഞതെന്നും അയ്യപ്പനെ ഓർത്ത് അങ്ങ് പറഞ്ഞുപോയതാണെന്നുമാണ് മണിയമ്മ പറയുന്നത്.

ഈഴവരേ മാപ്പ്: പിണറായിയെ ജാതിത്തെറി വിളിച്ച മണിയമ്മയുടെ പുതിയ വീഡിയോ ഇറങ്ങി

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിത്തെറി വിളിച്ച പത്തനംതിട്ട ചെറുകോൽ സ്വദേശിനി മണിയമ്മ മാപ്പ് അപേക്ഷയുമായി രം​ഗത്ത്. എന്നാൽ മുഖ്യമന്ത്രിയോടല്ല, ഈഴവരോടാണ് മണിയമ്മ മാപ്പ് ചോദിക്കുന്നത്.
സുപ്രീംകോടതി വിധിക്കെതിരായ സമരം നടത്തുന്ന വലതുപക്ഷ നായർസമര കുലസ്ത്രീകളിൽപ്പെട്ട മണിയമ്മ ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ജാതികൂട്ടി തെറിവിളിച്ചത്. 'ആ ചോക കൂതിമോന്റെ മോന്തയടിച്ചു പറിക്കണം' എന്നായിരുന്നു മണിയമ്മയുടെ പ്രതികരണം.

ഇതിനെതിരെ എസ്എന്‍ഡിപി യോഗം ഭാരവാഹിയായ വി സുനിൽ കുമാർ നൽകിയ പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തതോടെയാണ് മണിയമ്മ മാപ്പപേക്ഷയുമായി എത്തിയത്. താൻ ഈഴവ സമുദായത്തെ കുറിച്ച് ഒന്നും ചിന്തിച്ചുകൊണ്ടല്ല പറഞ്ഞതെന്നും അയ്യപ്പനെ ഓർത്ത് അങ്ങ് പറഞ്ഞുപോയതാണെന്നുമാണ് മണിയമ്മ പറയുന്നത്. മക്കളേ, ഞാൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. ചാനലുകാര് വന്നിട്ട് അമ്മേ എന്തേലും പറയാൻ പറഞ്ഞപ്പോൾ പറഞ്ഞതാണ്. ഈഴവ സമുദായത്തെ കുറിച്ച് ഒന്നും ചിന്തിച്ചുകൊണ്ടല്ല പറഞ്ഞത്. അയ്യപ്പനെ ഓർത്ത് അതങ്ങ് പറഞ്ഞുപോയി. അതുകൊണ്ട് നിങ്ങളുടെ അടുത്ത് ഞാൻ മാപ്പ് ചോദിക്കുന്നു. ഈഴവ സമുദായക്കാരോട് ഞാൻ മാപ്പ് ചോദിക്കുന്നു. ഈ അമ്മയോട് നിങ്ങൾ ക്ഷമിക്ക്- എന്നാണ് മണിയമ്മ ഫേസ്ബുക്ക് വീഡിയോയിലൂടെ പറയുന്നത്.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നായന്മാർ നടത്തുന്ന സമരത്തിനിടയിലാണ് പിണറായി വിജയനെ ജാതിപ്പേരു വിളിച്ചും പച്ചത്തെറി വിളിച്ചും മണിയമ്മ രം​ഗത്തെത്തിയത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. പരാമർശത്തിനെതിരെ ലഭിച്ച പരാതിയിൽ ഇന്നലെ രാത്രിയോടെ ആറന്മുള പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പിണറായി വിജയന്റെ ഈഴവ (തിയ്യ) ജാതിയെ പരാമർശിച്ചായിരുന്നു മണിയമ്മയുടെ തെറി.

ഈഴവ ജാതിക്ക് കൊച്ചി-തിരുവിതാംകൂർ മേഖലകളിൽ 'ചോകോൻ' എന്നും വിളിപ്പേരുണ്ട്. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തോടായിരുന്നു മണിയമ്മയുടെ അധിക്ഷേപ പരാമർശം. 'ഇതിനു മുമ്പുള്ള കാര്യങ്ങൾക്കൊക്കെ പിണറായി എന്ത് ചെയ്തു. ആ ചോ കൂ*മോന്റെ മോന്റെ മോന്തയടിച്ച് പറിക്കണം'- എന്നാണ് മണിയമ്മ പറഞ്ഞത്. നായർ സമുദായത്തിന്റെയും ബിജെപി, ഹിന്ദു മഹാസഭ, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘപരിവാർ സം​ഘടനകളുടേയും നേതൃത്വത്തിൽ സുപ്രീംകോടതിക്കും സർക്കാരിനുമെതിരെ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

നേരത്തെ, പിണറായി വിജയനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകനായ കൃഷ്ണകുമാരൻ നായർ, ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ആവശ്യത്തിന് നാപ്കിനുകള്‍ എത്തിക്കണമെന്നാവശ്യപ്പെട്ടുള്ള ഒരു പോസ്റ്റിനെ പരിഹസിച്ച് കുറച്ച് കോണ്ടം കൂടി ആയാലോ എന്ന് കമന്റിട്ട ആർഎസ്എസ് പ്രവർത്തകൻ രാഹുല്‍ സി പി പുത്തലത്ത്, കത്വയിൽ കൂട്ടബലാത്സം​ഗം ചെയ്ത് കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയെ അധിക്ഷേപിച്ചും ക്രൂരകൃത്യത്തെ അഭിനന്ദിച്ചും പോസ്റ്റിട്ട കൊട്ടക് മഹീന്ദ് ബാങ്ക് പാലാരിവട്ടം ബ്രാഞ്ച് അസിസ്റ്റന്റ് മാനേജറായിരുന്ന ആർഎസ്എസ് പ്രവർത്തകൻ വിഷ്ണു നന്ദകുമാർ എന്നിവരും ഇത്തരത്തിൽ മാപ്പപേക്ഷയുമായി രം​ഗത്തെത്തിയിരുന്നു. എന്നാൽ മദ്യലഹരിയിലാണ് പ്രസ്താവന നടത്തിയതെന്നായിരുന്നു ഇവരുടെയൊക്കെ വാദം.


Read More >>