രാജിവെച്ച മാദ്ധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപങ്ങളുമായി മംഗളം ടി വി; നിന്റെ തൊഴില്‍പരമായ മികവിനെക്കുറിച്ച് എന്റെ വിലയിരുത്തലുമുണ്ടാകുമെന്ന് ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ്

മന്ത്രിയുടെ സ്വകാര്യസംഭാഷണം പുറത്തുവിട്ട മംഗളം ടെലിവിഷന്റെ നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ച അല്‍നീമ അഷ്‌റഫിനെതിരെയാണ് മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് അടക്കമുള്ളവര്‍ രംഗത്തെത്തിയത്. വ്യക്തിപരമായ അധിക്ഷേപമാണ് അല്‍നീമയ്ക്ക് മറുപടി എന്ന രീതിയില്‍ പ്രദീപ് ഫേസ്ബുക്കിലെഴുതിയത്.

രാജിവെച്ച മാദ്ധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപങ്ങളുമായി മംഗളം ടി വി; നിന്റെ തൊഴില്‍പരമായ മികവിനെക്കുറിച്ച് എന്റെ വിലയിരുത്തലുമുണ്ടാകുമെന്ന് ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ്

മംഗളം ടെലിവിഷന്റെ വാര്‍ത്താ നിലപാടുകള്‍ക്കെതിരെ പരസ്യമായി നിലപാടെടുക്കുകയും സ്ഥാപനത്തില്‍ നിന്ന് രാജിവെക്കുകയും ചെയ്ത അല്‍നീമ അഷ്‌റഫിനെതിരെയാണ് ചാനലിന്റെ ന്യൂസ് എഡിറ്റര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്. അല്‍നീമയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള മോശം മറുപടിയാണ് ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. സ്ഥാപനത്തിലെ മറ്റൊരു പെണ്‍കുട്ടിയുടെ കുറിപ്പ് എന്ന് പറഞ്ഞാണ് പ്രദീപ് ഫേസ്‌ക്കുറിപ്പ് ആരംഭിക്കുന്നത്. നിന്റെ തൊഴില്‍പരമായ മികവിനെക്കുറിച്ച് എന്റെ വിലയിരുത്തലുണ്ടാകും എന്നും പ്രദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


മംഗളത്തില്‍ അല്‍നീമ ജോലിയ്ക്ക് ചേര്‍ന്നത് തെറ്റിദ്ധിരിപ്പിച്ചാണെന്നും പുറത്താക്കാന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചെങ്കിലും മനേജ്‌മെന്റ് സംരക്ഷിക്കുകയായിരുന്നുവെന്നും പ്രദീപ് പറഞ്ഞു. ഇനിയുള്ള സ്ഥാപനത്തിലെങ്കിലും വിശ്വാസ്യത കാണിക്കണമെന്നും പ്രദീപ് പറയുന്നു. പ്രദീപിന്റെ പോസ്റ്റിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് പലവട്ടം പിന്‍വലിക്കുകയും വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു.

ചാനലിന്റെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ റിഷി കമല്‍ മനോജും അല്‍നീമയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. പരിശീലനത്തില്‍ അല്‍നീമ ഏറ്റവും പിന്നിലായപ്പോല്‍ അതില്‍ നിന്ന് അല്‍നീമയെ ഒഴിവാക്കണമെന്ന് സിഇഒയുടെ മുന്നില്‍ താനാണ് നിര്‍ദ്ദേശം വെച്ചത്. ഒരു ചാന്‍സ് കൂടി കൊടുക്കാന്‍ സിഇഒ നിര്‍ദ്ദേശിക്കുകയായിരുന്നു. വീണ്ടും ട്രെയ്‌നിംഗിലൂടെയാണ് അവസാനക്കാരിയായി നോണ്‍ പ്രൈം ടൈം ന്യൂസ് വായിക്കാനുള്ള ലിസ്റ്റില്‍ അല്‍നീമ കയറിക്കൂടിയതെന്ന് റിഷി പറഞ്ഞു.

    കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ റിഷി കമാല്‍ മനോജിട്ട ഫെയ്സ്ബുക്ക് പോസ്റ്റ്