'പാപത്തിന്റെ പങ്ക് നിന്റെ മക്കൾ നക്കട്ടെ': ചാനൽ തലവന്മാരോട് പൊട്ടിത്തെറിച്ച് മംഗളം ലേഖകൻ പണി വിട്ടു..

നായിന്റെ മോനെ നൂറുവട്ടം ചോദിച്ചതാണ് തെമ്മാടിത്തരമാണോ ചെയ്തതെന്ന് തുടങ്ങുന്ന എഫ് ബി പോസ്റ്റില്‍ രൂക്ഷമായാണ് അജിത്കുമാറിനെ വിമര്‍ശിക്കുന്നത്. സന്തോഷേട്ടാ നിങ്ങളിലെങ്കിലും വിശ്വാസമുണ്ടായിരുന്നെന്ന് പറഞ്ഞുകൊണ്ട് മംഗളം എഡിറ്റര്‍ എം ബി സന്തോഷിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. എങ്ങിനെയും വാര്‍ത്ത എടുക്കണമെന്ന് മംഗളം ടെലിവിഷന്റെ ആദ്യ ദിനം ക്യാംപില്‍ പറഞ്ഞപ്പോള്‍ അതല്ല ജേര്‍ണലിസമെന്ന് ആ ക്യാംപില്‍ ശബ്ദമുയര്‍ത്തിയ ഒരേ ഒരാള്‍ ഞാനാണ്. നിങ്ങളിലെ പത്രപ്രവര്‍ത്തകനെ ഇല്ലാതാക്കാന്‍ അതു മതിയെന്നും പറഞ്ഞപ്പോള്‍ അന്നത്തെ ഹീറോ പറഞ്ഞത് --- കേസിലെ പാര്‍ട്ടി അന്വേഷണം പുറത്ത് കൊണ്ടു വരാനാവുമോ എന്നാണ്...

പാപത്തിന്റെ പങ്ക് നിന്റെ മക്കൾ നക്കട്ടെ: ചാനൽ തലവന്മാരോട് പൊട്ടിത്തെറിച്ച് മംഗളം ലേഖകൻ പണി വിട്ടു..

ജീവനക്കാരിയെ ഉപയോഗിച്ച് ഹണിട്രാപ്പ് നടത്തിയതാണെന്ന മംഗളം ന്യൂസ് സി ഇ ഒ ആര്‍. അജിത്കുമാറിന്റെ കുറ്റസ്സമ്മതം പുറത്തുവന്നതോടെ പച്ചയ്ക്ക് തെറിവിളിച്ചുകൊണ്ട് ഡപ്യൂട്ടി ന്യൂസ് എഡിറ്ററും കോഴിക്കോട് ബ്യൂറോ ചീഫുമായ എം എം രാഗേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

"നായിന്റെ മോനെ നൂറുവട്ടം ചോദിച്ചതാണ് തെമ്മാടിത്തരമാണോ ചെയ്തതെന്ന്.." തുടങ്ങുന്ന എഫ് ബി പോസ്റ്റില്‍ രൂക്ഷമായാണ് അജിത്കുമാറിനെ വിമര്‍ശിക്കുന്നത്. സന്തോഷേട്ടാ നിങ്ങളിലെങ്കിലും വിശ്വാസമുണ്ടായിരുന്നെന്ന് പറഞ്ഞുകൊണ്ട് മംഗളം എഡിറ്റര്‍ എം ബി സന്തോഷിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്.

എങ്ങിനെയും വാര്‍ത്ത എടുക്കണമെന്ന് മംഗളം ടെലിവിഷന്റെ ആദ്യ ദിനം ക്യാംപില്‍ പറഞ്ഞപ്പോള്‍ അതല്ല ജേര്‍ണലിസമെന്ന് ആ ക്യാംപില്‍ ശബ്ദമുയര്‍ത്തിയ ഒരേ ഒരാള്‍ ഞാനാണ്. നിങ്ങളിലെ പത്രപ്രവര്‍ത്തകനെ ഇല്ലാതാക്കാന്‍ അതു മതിയെന്നും പറഞ്ഞപ്പോള്‍ അന്നത്തെ ഹീറോ പറഞ്ഞത് --- കേസിലെ പാര്‍ട്ടി അന്വേഷണം പുറത്ത് കൊണ്ടു വരാനാവുമോ എന്നാണ്... ആ തെണ്ടിയോട് അന്നേ പറഞ്ഞു ഞാന്‍ ചെയ്ത വാര്‍ത്ത കൊണ്ട് ഒരാള്‍ക്ക് കറന്റ് കിട്ടി. സി ഇ ഒക്ക് കിട്ടുന്നതിലും വലിയ കച്ചവടം മാമാണപ്പണിയാണെന്നും എം എം രാഗേഷിന്റെ പോസ്റ്റിലുണ്ട്.

കോഴിക്കോട് ഭാരതീയ വിദ്യാഭവനില്‍ നിന്ന് ജേര്‍ണലിസം കഴിഞ്ഞ രാഗേഷ് 2006ല്‍ റെഡ് എഫ് എമ്മിലൂടെയാണ് മാധ്യമരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2009 മുതല്‍ 2014 വരെ ഇന്ത്യാവിഷനിലായിരുന്നു. ഇന്ത്യാവിഷനില്‍ കോഴിക്കോട് റിപ്പോര്‍ട്ടറായിരിക്കെ 2012 സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരവും 2014ല്‍ മികച്ച ദൃശ്യമാധ്യമപ്രവര്‍ത്തകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ജൂറി പുരസ്‌കാരവും ലഭിച്ചിരുന്നു. 2013ല്‍ കോഴിക്കോട്ടെ ഒരു പ്രമുഖ ജ്വല്ലറിക്കാര്‍ ഓഫീസില്‍ സ്വര്‍ണ്ണനാണയം സൗജന്യമായി നല്‍കാനെത്തിയപ്പോള്‍ നടപടിയെ ശക്തമായി എതിര്‍ത്തതിലൂടെ എം എം രാഗേഷ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ് ആളുമാണ്. ഇന്ത്യാവിഷന്‍ പൂട്ടിയതോടെ ഒരുവര്‍ഷക്കാലം ടി വി ന്യു ചാനലില്‍ ജേര്‍ണ്ണലിസ്റ്റായി ജോലി ചെയ്തിരുന്നു. കോഴിക്കോട് പാലാഴി സ്വദേശിയാണ് 31കാരനായ രാഗേഷ്. ഇനി മംഗളത്തിന്റെ പടികയറുന്ന പ്രശ്‌നമില്ലെന്ന് എം എം രാഗേഷ് നാരദാന്യൂസിനോട് പറഞ്ഞു.

എം എം രാഗേഷിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.....

നായിന്റെ മോനെ ഒരു നൂറു വട്ടം ചോദിച്ചതാണ് തെമ്മാടിത്തരമാണോ ചെയ്തത് എന്ന്.... അപ്പോള്‍ അല്ല എന്നായിരുന്നു മറുപടി... സന്തോഷേട്ടാ നിങ്ങളില്‍ ഒരു വിശ്വാസമുണ്ടായിരുന്നു .. നിങ്ങളും പറഞത് എല്ലാം ശരിയാണ് എന്ന തരത്തിലാണ്..... ഓരോ ഘട്ടത്തിലും ചോദിച്ചു കൊണ്ടേയിരുന്നു.... എന്താണ് സത്യമെന്ന്... അപ്പോഴും എല്ലാം ശരിയാണെന്ന് പറഞ്ഞു.. ജോലിയില്ലാത്ത ഒന്നര വര്‍ഷം അനുഭവിച്ച മാനസിക സംഘര്‍ഷത്തിനുമപ്പുറം നാല് ദിവസം അനുഭവിച്ചപ്പോഴും നിങ്ങള്‍ക്കൊപ്പം നിന്നത് വിശ്വാസം കൊണ്ടാണ്....

വളഞ്ഞു നിന്ന് കല്ലെറിഞ്ഞവരോട്... എടുത്ത ജോലിക്ക് കൂലി വാങ്ങാതെയാണ് നിങ്ങള്‍ കൂടെയുള്ളവന്റെ മേല്‍ മൂത്രമൊഴിച്ചത്... ഇതാണ് നമ്മുടെ പരാജയം മാധ്യമ മുതലാളിയുടെ തെമ്മാടിത്തരത്തിന് കുഴലൂതുമ്പോള്‍ കൂടെയുള്ളവനെ നമ്മള്‍ കല്ലെറിയും..... സുഹൃത്തെ നമ്മള്‍ എന്നാണ് തൊഴില്‍ സ്ഥാപനത്തിനുമപ്പുറം മനസ്സറിഞ്ഞ് സ്‌നേഹിക്കുന്നവരാവുക.... സഹ പ്രവര്‍ത്തകരെ ഇതാരുടേയും വിജയമല്ല.... നമ്മുടെ പരാജയമാണ്... ഈ പരാജയമുള്ളിടത്തോളം നമ്മള്‍ എന്നും തോറ്റു കൊണ്ടേയിരിക്കും...

നാളെ താരമാകാമെന്ന് കരുതി ഈ രംഗത്തേക്ക് വരുന്നവരോട് .... കണ്ണുനീരും കയ്പും രുചിച്ച് .... യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ നിങ്ങള്‍ക്കവിടെ എത്താനാവില്ല... എങ്ങിനെയും വാര്‍ത്ത എടുക്കണമെന്ന് മംഗളം ടെലിവിഷന്റെ ആദ്യ ദിനം ക്യാംപില്‍ പറഞ്ഞപ്പോള്‍ അതല്ല ജേര്‍ണലിസമെന്ന് ആ ക്യാംപില്‍ ശബ്ദമുയര്‍ത്തിയ ഒരേ ഒരാള്‍ ഞാനാണ്.... നിങ്ങളിലെ പത്രപ്രവര്‍ത്തകനെ ഇല്ലാതാക്കാന്‍ അതു മതിയെന്നും പറഞ്ഞപ്പോള്‍ അന്നത്തെ ഹീറോ പറഞ്ഞത് ഠജ കേസിലെ പാര്‍ട്ടി അന്വേഷണം പുറത്ത് കൊണ്ടു വരാനാവുമോ എന്നാണ്... ആ തെണ്ടിയോട് അന്നേ പറഞ്ഞു ഞാന്‍ ചെയ്ത വാര്‍ത്ത കൊണ്ട് ഒരാള്‍ക്ക് കറന്റ് കിട്ടി.. വീടിന് സഹായം കിട്ടി.. ഇതിനുമപ്പുറം ഇംപാക്റ്റ് ഇല്ലെന്ന്... അന്ന് ഇതല്ല ബോംബുണ്ടാക്കലാണ് ജേര്‍ണലിസം എന്ന് പറഞ്ഞവരാണ് കൂട്ടികൊടുപ്പിന് മുന്‍കൈയ്യെടുത്തത്... ടാ നാരായണാ ജേര്‍ണലിസ്റ്റിന് ഫ്രോഡാകാം... ഫ്രോഡിന് ഒരിക്കലും ജേര്‍ണലിസ്റ്റാകാനാവില്ല... സി.ഇ. ഒ ലാഭം കിട്ടുന്ന കച്ചവടം മാമാ പണിയാണ് നിങ്ങള്‍ക്കത് തുടരാം.... എന്റെ ഒരു മാസത്തെ ശമ്പളം ബാക്കിയുണ്ട് പാപത്തിന്റെ പങ്ക് നിന്റെ മക്കള്‍ നക്കട്ടെ.... എനിയ്ക്ക് വേണ്ട...