ഫോൺ കെണി കേസിൽ മംഗളം ചാനൽ പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം

പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, ചാനലിൽ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ നിർണായക തെളിവുകളായ ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവ അന്വേഷണസംഘത്തിന് കൈമാറാത്ത പ്രതികളുടെ നിലപാടിൽ കോടതി കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. കേസിലെ പ്രധാന തെളിവുകളായ ലാപ്ടോപ്പും പെൻഡ്രൈവും കാറിൽ നിന്നും മോഷണം പോയി എന്നാണു പ്രതികളുടെ വാദം.

ഫോൺ കെണി കേസിൽ മംഗളം ചാനൽ പ്രവർത്തകർക്ക് ഉപാധികളോടെ ജാമ്യം

ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കിയെന്ന കേസിൽ മംഗളം ചാനൽ പ്രവർത്തകർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. മംഗളം ചാനൽ സിഇഒ ആർ അജിത്കുമാർ, റിപ്പോർട്ടർ ജയചന്ദ്രൻ എന്നിവർക്കാണ് ജസ്റ്റീസ് എബ്രഹാം മാത്യു ജാമ്യം നൽകിയത്.

പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, ചാനലിൽ പ്രവേശിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ നിർണായക തെളിവുകളായ ലാപ്ടോപ്പ്, പെൻഡ്രൈവ് എന്നിവ അന്വേഷണസംഘത്തിന് കൈമാറാത്ത പ്രതികളുടെ നിലപാടിൽ കോടതി കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. കേസിലെ പ്രധാന തെളിവുകളായ ലാപ്ടോപ്പും പെൻഡ്രൈവും കാറിൽ നിന്നും മോഷണം പോയി എന്നാണു പ്രതികളുടെ വാദം. ജാമ്യാപേക്ഷയെ സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ശക്തമായി എതിർത്തു.

കേസിലെ മറ്റു പ്രതികളായ മംഗളം കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ എം ബി സന്തോഷ്, ന്യൂസ് എഡിറ്റര്‍മാരായ ഫിറോസ് സാലി മുഹമ്മദ്, എസ് വി പ്രദീപ് എന്നിവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.