മംഗളം ചാനല്‍ ബ്രേക്കിംഗ് ന്യൂസ്: എ കെ ശശീന്ദ്രന്‍ പരാതി കൊടുത്താല്‍ വാദി പ്രതിയാകും

ശശീന്ദ്രന്‍ പരാതി നല്‍കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധനയില്‍ യുവതിയുടെ സംഭാഷണ ഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടും. അതിലെ സംഭാഷണങ്ങള്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ളതാണെങ്കില്‍ മംഗളം കുടുങ്ങും. വാര്‍ത്തക്ക് വേണ്ടി ഓഡിയോയില്‍ കൃത്രിമം കാണിച്ചതിന് മംഗളത്തിന് നിയമനടപടി നേരിടേണ്ടി വരും. സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന വാദവുമുണ്ട്. അത്തരത്തിലൊരു ഗൂഢാലോചന തെളിയിക്കപ്പെട്ടാല്‍ അതില്‍ പങ്കാളിയായതിനും മംഗളം മറുപടി പറയേണ്ടി വരും. ഇപ്പോള്‍ ശശീന്ദ്രന്റെ കോര്‍ട്ടിലാണ്.

മംഗളം ചാനല്‍ ബ്രേക്കിംഗ് ന്യൂസ്: എ കെ ശശീന്ദ്രന്‍ പരാതി കൊടുത്താല്‍ വാദി പ്രതിയാകും

ശശീന്ദ്രന്‍ പരാതി നല്‍കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധനയില്‍ യുവതിയുടെ സംഭാഷണ ഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടും. അതിലെ സംഭാഷണങ്ങള്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ളതാണെങ്കില്‍ മംഗളം കുടുങ്ങും. വാര്‍ത്തക്ക് വേണ്ടി ഓഡിയോയില്‍ കൃത്രിമം കാണിച്ചതിന് മംഗളത്തിന് നിയമനടപടി നേരിടേണ്ടി വരും.

സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന വാദവുമുണ്ട്. അത്തരത്തിലൊരു ഗൂഢാലോചന തെളിയിക്കപ്പെട്ടാല്‍ അതില്‍ പങ്കാളിയായതിനും മംഗളം മറുപടി പറയേണ്ടി വരും. ലൈംഗികാരോപണത്തെത്തുടര്‍ന്ന് രാജിവെച്ച മന്ത്രി എ കെ ശശീന്ദ്രന്‍ നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ മംഗളം ചാനല്‍ കുടുങ്ങും.

ചാനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തുവിട്ട ബ്രേക്കിംഗ് ന്യൂസിനെത്തുടര്‍ന്ന് രാജിവെച്ച മന്ത്രി പുറത്തുവന്ന ഓഡിയോയുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ചാല്‍ അത് മംഗളത്തിന് തിരിച്ചടിയാകാനാണ് സാധ്യതയെന്ന് നിയമവിദഗ്ധര്‍ പറയുന്നു. പരാതിക്കാരിയോട് മന്ത്രി അശ്ലീലം പറയുന്നു എന്ന തരത്തില്‍ പുറത്തുവന്ന ഓഡിയോയില്‍ യുവതി സംസാരിക്കുന്ന ഭാഗം കട്ട് ചെയ്ത നിലയിലാണുള്ളത്. നിലവിലെ ഫോണ്‍ സംഭാഷണം ശ്രദ്ധിച്ചാല്‍ അത് ഏകപക്ഷീയമായ മന്ത്രിയുടെ ലൈംഗിക അതിക്രമമാണെന്ന് തോന്നിക്കുന്നതല്ല.

ചാനലിന്റെ ഉദ്ഘാടനത്തിനായി കൃത്യമായ പദ്ധതിയോടെ പുറത്തിവിട്ട ഓഡിയോയാണിതെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. സംഭാഷണത്തില്‍ മന്ത്രി വളരെ വൈകാരികമായി സംസാരിക്കുമ്പോള്‍ മറുഭാഗത്തെ സ്ത്രീയുടെ സംഭാഷണം കട്ട് ചെയ്തത് ദുരൂഹവുമാണ്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ട യുവതിയോ മറ്റാരെങ്കിലുമോ ഇതുവരെ പരാതിയുമായി രംഗത്തുവന്നിട്ടില്ല. അതുകൊണ്ടുതന്നെ മംഗളത്തിന്റെ നടപടിയെ അപക്വമായ മാധ്യമപ്രവര്‍ത്തനമായാണ് പലരും കാണുന്നത്. മാത്രമല്ല, വീഡിയോ പുറത്തുവിടുന്നതിന് പകരം സംഭാഷണത്തിലുള്ള യുവതിക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യം വാര്‍ത്തയാക്കുകയായിരുന്നു ശരിയായ മാധ്യമധര്‍മമെന്ന് മാധ്യമരംഗത്തെ പ്രമുഖര്‍ പറയുന്നു.

ഇനി നിയമവശം പരിശോധിച്ചാലും മംഗളം പുലിവാല്‍ പിടിക്കാനാണ് സാധ്യത. ശശീന്ദ്രന്‍ പരാതി നല്‍കുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശോധനയില്‍ യുവതിയുടെ സംഭാഷണ ഭാഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടും. അതിലെ സംഭാഷണങ്ങള്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ളതാണെങ്കില്‍ മംഗളം കുടുങ്ങും. വാര്‍ത്തക്ക് വേണ്ടി ഓഡിയോയില്‍ കൃത്രിമം കാണിച്ചതിന് മംഗളത്തിന് നിയമനടപടി നേരിടേണ്ടി വരും. നിലവിലെ സംഭാഷണം ഉഭയകക്ഷി സമ്മതത്തോടെയാണെന്ന സൂചനകള്‍ ലഭിക്കുന്നതിനാല്‍ ഇതിനുള്ള സാധ്യതകള്‍ വലിയ തോതില്‍ നിലനില്‍ക്കുന്നു.

പോലീസ് അന്വേഷണത്തിന്റെ ഭാഗമായി മന്ത്രിയുടേയും യുവതിയുടേയും കോള്‍ ലിസ്റ്റുകളും പരിശോധനയ്ക്ക് വരും. യുവതിയുടെ ഫോണ്‍ സംഭാഷണം മംഗളം പ്രതിനിധിയ്ക്ക് ലഭിച്ചതെങ്ങനെയെന്ന കാര്യവും അന്വേഷണ പരിധിയില്‍ വരും. ഉഭയകക്ഷി താല്‍പര്യപ്രകാരമുള്ള സംഭാഷണം വാര്‍ത്തയ്ക്കായി കൃത്രിമത്വം കാണിച്ചെന്ന പേരില്‍ വാദി പ്രതിയാകുന്ന സാധ്യതയും നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ പരാതിയുമായി ആരും രംഗത്തുവരാത്തത് മംഗളത്തിന് ഇതിനകം തലവേദനയായിട്ടുണ്ട്. ആര്‍ക്കും പരാതിയില്ലാത്ത സ്വകാര്യ സംഭാഷണം വാര്‍ത്തയാക്കുന്നതിലെ നൈതികത ഇതിനകം ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. നിയമപരമായി യാതൊരു ബാധ്യതയുമില്ലാതെ, ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചാണ് മന്ത്രി രാജിവെച്ചത്.

സംഭവത്തെക്കുറിച്ച് ആരും പരാതിപ്പെട്ടിട്ടില്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും പറയുന്നത്. എന്‍ സി പിയില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങളാണോ വിവാദത്തിന് പിന്നിലെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഗൂഢാലോനയുണ്ടെന്ന തരത്തിലാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പ്രതികരിച്ചതും. അത്തരത്തിലൊരു ഗൂഢാലോചന തെളിയിക്കപ്പെട്ടാല്‍ അതില്‍ പങ്കാളിയായതിനും മംഗളം മറുപടി പറയേണ്ടി വരും. ചുരുക്കത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന അവസ്ഥയിലാണ് ഏറെ കൊട്ടിഘോഷിച്ചുവന്ന മംഗളം ചാനലിന്റെ അവസ്ഥ. പന്ത് ഇപ്പോള്‍ ശശീന്ദ്രന്റെ കോര്‍ട്ടിലാണ്.