മംഗളം ചാനല്‍ മേധാവിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയ പ്രകാരം എട്ടു പേർ ഇന്നു രാവിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാവുകയായിരുന്നു

മംഗളം ചാനല്‍ മേധാവിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

അശ്ലീല സംഭാഷണം പുറത്തുവിട്ട കേസില്‍ മംഗളം ചാനല്‍ മേധാവിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. ചാനല്‍ സിഇഒ അജിത്ത് കുമാര്‍, ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം തലവന്‍ ജയചന്ദ്രന്‍ എന്നിവര്‍ അറസ്റ്റിലായവരിലുണ്ട്. ചാനലിലെ മാധ്യമ പ്രവര്‍ത്തകരാണ് അറസ്റ്റിലായവര്‍ എല്ലാം.

അറസ്റ്റിലായവരെ നാളെ കോടതിയില്‍ ഹാജറാക്കും. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയ പ്രകാരം എട്ടു പേർ ഇന്നു രാവിലെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാവുകയായിരുന്നു. മന്ത്രിയെ ഫോൺ വിളിച്ചതായി സംശയിക്കുന്ന പെൺകുട്ടിയും ചാനൽ ഡയറക്ടറും പക്ഷെ ഹാജരായിരുന്നില്ല അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അന്നലെ നിരാകരിച്ചതോടെയാണ് പ്രതികളുടെ ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരായത്. ക്രൈം ബ്രാഞ്ച് ഐ ജി ദിനേന്ദ്ര കഷ്യപിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇവരെ ചോദ്യം ചെയ്തു തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

മൊബൈൽ ഫോണും ലാപ്ടോപ്പും വാഹനത്തിൽ നിന്നും മോഷണം പോയതായി കാണിച്ചു ചാനൽ മേധാവി ഇന്നലെ രാത്രി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തി മാത്രമേ എഫ്.ഐ ആര്‍ തയ്യാറാക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു

Read More >>