വാര്‍ത്താവായനക്കാരന്‍ മാത്രം ഇരുന്ന് ഞെട്ടുന്നു: മംഗളത്തിന്റെ രണ്ടാം ബ്രേക്കിംഗ് മോഷണം?

വാര്‍ത്ത മോഷണമാണെന്ന് തെളിവുസഹിതം അഞ്ജലി ഫേസ്ബുക്കില്‍ കുറിച്ചു. ആറിയകഞ്ഞി പഴങ്കഞ്ഞിയാണെന്ന കുറിപ്പോടെയായിരുന്നു അഞ്ജലിയുടെ പോസ്റ്റ്. ജില്ലാ ജഡ്ജി നിയമനത്തില്‍ ക്രമക്കേട് എന്നതായിരുന്നു വാര്‍ത്ത.

വാര്‍ത്താവായനക്കാരന്‍ മാത്രം ഇരുന്ന് ഞെട്ടുന്നു: മംഗളത്തിന്റെ രണ്ടാം ബ്രേക്കിംഗ് മോഷണം?

മംഗളത്തിന്റെ രണ്ടാം ബിഗ് ബ്രേക്ക് മോഷണമെന്നാക്ഷേപം. മാർച്ച് 16 ന് റിപ്പോര്‍ട്ടര്‍ ചാനലിലെ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ അഞ്ജലി പ്രദീപ് പുറത്തുകൊണ്ടുവന്ന വാര്‍ത്തയാണ് ഇന്ന് മംഗളം ബിഗ് ബ്രേക്കിംഗായി കൊട്ടിഘോഷിച്ചത്. വാര്‍ത്ത മോഷണമാണെന്ന് തെളിവുസഹിതം അഞ്ജലി ഫേസ്ബുക്കില്‍ പറഞ്ഞു.

ആറിയകഞ്ഞി പഴങ്കഞ്ഞിയാണെന്ന കുറിപ്പോടെയായിരുന്നു അഞ്ജലിയുടെ പോസ്റ്റ്. ജില്ലാ ജഡ്ജി നിയമനത്തില്‍ ക്രമക്കേട് എന്നതായിരുന്നു വാര്‍ത്ത. അനര്‍ഹര്‍ ജില്ലാ ജഡ്ജി നിയമനത്തില്‍ കടന്നുകൂടിയെന്നും തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെന്നുമായിരുന്നു ബിഗ് ബ്രേക്കിംഗ്. ഇക്കാര്യം റിപ്പോര്‍ട്ടറിനൊപ്പം ഇന്ത്യന്‍ എക്‌സ്പ്രസും ദിവസങ്ങള്‍ക്കുമുമ്പ് റിപ്പോര്‍ട്ട് ചെയ്തതാണ്.

യൂട്യൂബ് ചാനലില്‍ മൂവായിരത്തോളം പ്രേക്ഷകരാണ് വാര്‍ത്ത കാണാനായി 11 മണിയോടെ കാത്തിരുന്നത്. ഇന്ന് ബിഗ് ബ്രേക്കിംഗ് ഉണ്ടാകുമെന്ന് ഇന്നലെ ചാനല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വാര്‍ത്ത സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. സിപിഐഎം എംഎല്‍എമാരെയും മന്ത്രിമാരെയും കുടുക്കുന്ന ദൃശ്യങ്ങളും ഫോണ്‍സംഭാഷണങ്ങളും പുറത്തുവരുമെന്ന പ്രചാരണങ്ങളും ശക്തമായിരുന്നു. എന്നാല്‍ അടുത്ത വിസ്‌ഫോടനം പ്രതീക്ഷിച്ചവര്‍ക്കുമുന്നിലെത്തിയതാകട്ടെ നനഞ്ഞ പടക്കവും.

അഡ്വ. ജയശങ്കറും, എ ഷാജഹാനും മാത്രമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഷാജഹാനാകട്ടെ ശശീന്ദ്രന്‍ വിഷയത്തില്‍ മംഗളത്തിന്റെയും മറ്റുചാനലുകളുടെയും നിലപാടുകള്‍ താരതമ്യപ്പെടുത്തി മംഗളത്തിന് വീരപരിവേഷം നല്‍കാന്‍ മത്സരിച്ചു. ഇതോടെ വാര്‍ത്തക്കെതിരേ തത്സമയ കമന്റുകളും പ്രവഹിച്ചു. വാര്‍ത്തവായിക്കുന്നവന്‍ മാത്രം ഇരുന്ന് ഞെട്ടുന്നു, സ്‌ഫോടനാത്മകമായ മറ്റേതോവാര്‍ത്ത കാശുകൊടുത്ത് ഒതുക്കി, മോഷ്ടിച്ച വാര്‍ത്ത തുടങ്ങി പരിഹാസശരങ്ങളാണ് വാര്‍ത്തക്കു നേരെ ഉയരുന്നത്. മോഷ്ടിച്ച വാര്‍ത്തയാണെന്ന് തെളിവുസഹിതം സോഷ്യല്‍മീഡിയയില്‍ പ്രചാരണം ശക്തമാവുന്നുമുണ്ട്.

Read More >>