പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യു​വാ​വ് വെ​ടി​യേ​റ്റു മരിച്ച സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ

മാനത്തുമം​ഗലം സ്വദേശി മാസിൻ (21) ആണ് മരിച്ചത്. എയര്‍ഗണില്‍ നിന്ന് അബദ്ധത്തിൽ വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് പൊലീസ് നി​ഗമനം.

പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ യു​വാ​വ് വെ​ടി​യേ​റ്റു മരിച്ച സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമം​ഗലം സ്വദേശി മാസിൻ (21) ആണ് മരിച്ചത്.

പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ വൈകിട്ട് അഞ്ചരയോടെ പെരിന്തല്‍മണ്ണ അല്‍-ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാസിൻ പിന്നീട് മരിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളുടെ സുഹൃത്തുക്കളാണ് പിടിയിലായത്. എയര്‍ഗണ്‍ ഉപയോഗിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്ന് പൊലീസ് നിഗമനം.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം ന​ൽ​കി​യ​ത​നു​സ​രി​ച്ച് സ്ഥലത്തെത്തിയ പോ​ലീ​സ് അന്വേഷണം ഊർജ്ജിതമാക്കി. പാരാമെഡിക്കൽ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട മാസിൻ.


Read More >>