സ്കൂളുകളിൽ ഇനി മലയാളം സംസാരിക്കുന്നത് തടഞ്ഞാൽ അയ്യായിരം രൂപ പിഴ; ബിൽ നിയമസഭ ഏകകണ്ഠമായി പാസ്സാക്കി

സ്കൂളുകളിൽ മലയാളം സംസാരിക്കുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ വിലക്കിയാൽ പിഴ ഈടാക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരമുണ്ടാകും. 5000 രൂപയാണ് പിഴ. പിഴ ചുമത്തിയതിനെതിരെ മുപ്പതു ദിവസത്തിനകം വിദ്യാഭ്യാസ ഡയറക്ടർക്ക് അപ്പീൽ സമർപ്പിക്കാം. ഒരു മാസത്തിനകം അപ്പീലിൽ തീർപ്പു കല്പിക്കണമെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു.

സ്കൂളുകളിൽ ഇനി മലയാളം സംസാരിക്കുന്നത് തടഞ്ഞാൽ അയ്യായിരം രൂപ പിഴ; ബിൽ നിയമസഭ ഏകകണ്ഠമായി പാസ്സാക്കി

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മലയാള ഭാഷാ പഠന നിയമം നിയമസഭയിൽ ഏകകണ്ഠമായി പാസ്സാക്കി. നിയമം നിലവിൽ വന്നതോടെ സംസ്ഥാനത്തെ സ്കൂളുകളിൽ മലയാളം സംസാരിക്കുന്നത് തടഞ്ഞാൽ പ്രധാന അദ്ധ്യാപകനിൽ നിന്ന് പിഴ ഈടാക്കാം.

സ്കൂളുകളിൽ മലയാളം സംസാരിക്കുന്നത് പ്രത്യക്ഷമായോ പരോക്ഷമായോ വിലക്കിയാൽ പിഴ ഈടാക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് അധികാരമുണ്ടാകും. 5000 രൂപയാണ് പിഴ. പിഴ ചുമത്തിയതിനെതിരെ മുപ്പതു ദിവസത്തിനകം വിദ്യാഭ്യാസ ഡയറക്ടർക്ക് അപ്പീൽ സമർപ്പിക്കാം. ഒരു മാസത്തിനകം അപ്പീലിൽ തീർപ്പു കല്പിക്കണമെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു.

നിയമമമനുസരിച്ച് നിലവിൽ മലയാളം പഠിപ്പിക്കാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ എസ് സി ഇ ആർ ടി തയ്യാറാക്കുന്ന മലയാളം പാഠപുസ്തകം പഠിപ്പിക്കണം. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്ക് എൻ ഓ സി നൽകാൻ മലയാളം പഠനം നിബന്ധമാണ്. അൺ എയ്ഡഡ് സ്കൂളുകൾക്ക് അംഗീകാരം നൽകാനും ഒന്ന് മുതൽ പത്ത് വരെ ക്‌ളാസ്സുകൾക്കു മലയാളം പഠനം നിബന്ധം. ഭാഷാ ന്യൂനപക്ഷ സ്കൂളുകളിൽ മലയാളം പഠനത്തിന് ആവശ്യമായ സൗകര്യം സർക്കാർ നൽകണമെന്നും വ്യവസ്ഥയുണ്ട്.

മലയാള ഭാഷാ (നിർബന്ധിത ഭാഷ) ബില്ലെന്ന പേരിൽ നേരത്തെ അവതരിപ്പിച്ച ബില്ലിനെ കുറിച്ച് നിരവധി ആക്ഷേപങ്ങൾ ഉണ്ടായിരുന്നു. അതിനാലാണ് മലയാള ഭാഷാ പഠന ബിൽ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ 27 ന് അവതരിപ്പിച്ച ബിൽ, സബ്‌‌‌ജക്‌ട് കമ്മിറ്റിയുടെ ഭേദഗതിയോടെയാണ് പാസ്സാക്കിയത്.