മലപ്പുറത്ത് ഒമ്പത് സ്ഥാനാര്‍ഥികള്‍ പോര്‍മുഖത്ത്; ആറ് സ്വതന്ത്രര്‍: വെല്‍ഫെയര്‍ പാര്‍ട്ടിയും എസ് ഡി പി എെ യും സ്വന്തം തട്ടകത്തില്‍ വിട്ടുനിന്നു

നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഏപ്രില്‍ 12ന് ആണ് തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികള്‍ക്കു വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ അമിത് മീണ ചിഹ്നം അനുവദിച്ചു. ഏപ്രില്‍ 17ന് വോട്ടെണ്ണല്‍ നടക്കും. സൂക്ഷ്മപരിശോധനയെത്തുടര്‍ന്ന് അംഗീകരിച്ച ഒമ്പതു പത്രികകളില്‍ ഒന്നും പിന്‍വലിച്ചില്ല.

മലപ്പുറത്ത് ഒമ്പത് സ്ഥാനാര്‍ഥികള്‍ പോര്‍മുഖത്ത്; ആറ് സ്വതന്ത്രര്‍: വെല്‍ഫെയര്‍ പാര്‍ട്ടിയും എസ് ഡി പി എെ യും സ്വന്തം തട്ടകത്തില്‍ വിട്ടുനിന്നു

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി. ഒമ്പത് സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. എല്‍ ഡി എഫ്, യു ഡി എഫ്, സ്ഥാനാര്‍ഥികളെ കൂടാതെ ആറ് പേര്‍ സ്വതന്ത്രരായെത്തുമ്പോഴും സ്വന്തം തട്ടകത്തില്‍ വെല്‍ഫെയര്‍പാര്‍ട്ടിയും എസ് ഡി പി ഐയും സ്ഥാനാര്‍ഥികളില്ലാതെ വിട്ടുനില്‍ക്കുന്നു. ഇരു പാര്‍ട്ടികളും സ്വാധീനമുണ്ടെന്ന് പറയുന്ന ഏക മണ്ഡലത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് വേണ്ടിയുള്ള മാറി നില്‍ക്കല്‍.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഏപ്രില്‍ 12ന് ആണ് തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികള്‍ക്കു വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ അമിത് മീണ ചിഹ്നം അനുവദിച്ചു. ഏപ്രില്‍ 17ന് വോട്ടെണ്ണല്‍ നടക്കും. m സൂക്ഷ്മപരിശോധനയെത്തുടര്‍ന്ന് അംഗീകരിച്ച ഒമ്പതു പത്രികകളില്‍ ഒന്നും പിന്‍വലിച്ചില്ല. അതേസമയം പി കെ കുഞ്ഞാലിക്കുട്ടിയുടെ പത്രികയില്‍ ഒരു കോളം പൂരിപ്പിക്കാതെ വിടുകയും ഭാര്യയുടെ സ്വത്തുവിവരങ്ങള്‍ മറച്ചുവെയ്ക്കുകയും ചെയ്ത സംഭവത്തില്‍ ബി ജെ പി നിയമനടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം എല്‍ ഡി എഫും ഇക്കാര്യത്തില്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്നാണ് സിപിഐഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്) കോണി, എം.ബി.ഫൈസല്‍ (സിപിഐഎം) ചുറ്റിക അരിവാള്‍ നക്ഷത്രം, എന്‍.ശ്രീപ്രകാശ് (ബിജെപി) താമര, എ.കെ.ഷാജി (സ്വത) ഓട്ടോറിക്ഷ, എന്‍.മുഹമ്മദ് മുസല്യാര്‍ (സ്വത) മോതിരം, ക.ഷാജിമോന്‍ (സ്വത) കുടം, പി.പി.എ.സഗീര്‍ (സ്വതന്ത്രന്‍) ടെലിവിഷന്‍, മുഹമ്മദ് ഫൈസല്‍ (സ്വത) പായ്വഞ്ചിയും മനുഷ്യനും, കുഞ്ഞാലിക്കുട്ടി കുളമ്പില്‍ പടിഞ്ഞാറേക്കര (സ്വത)അലമാര എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചിരിക്കുന്നത്.