വിമാനങ്ങള്‍ നേര്‍ക്കുനേര്‍ :ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ ദുരന്തം ഒഴിവായി

ലാന്റിങ്ങിനും ടേക്ക് ഓഫിനും ഒരുങ്ങിയിരുന്ന വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നുവെങ്കിലും വന്‍ ദുരന്തം ഒഴിവായി. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യയും ഇന്റിഗോ വിമാനവും തമ്മിലുള്ള കൂട്ടിമുട്ടലില്‍ നിന്ന് ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

എയര്‍ ഇന്ത്യയുടെ എ വണ്‍156 ഡല്‍ഹി-ഗോവ വിമാനം റണ്‍വേ 28 ല്‍ നിന്ന് പകല്‍ 11:30 നാണ് 120 യാത്രക്കാരുമായി പുറപ്പെടാന്‍ ഒരുങ്ങിയത്. ഇതേ സമയം ഇന്‍ഡിഗോ വിമാനം ലാന്‍ഡിങ്ങിന് തയ്യാറായതോടെ ടേക്ക് ഓഫിന് മുന്നിലേക്ക് നീങ്ങിയ എയര്‍ ഇന്ത്യാ വിമാനത്തെ എയര്‍ ട്രാഫിക്ക് കണ്‍ട്രോള്‍ തിരിച്ചുവിളിച്ച് ബേയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇരു റണ്‍വേകളും ഒരേ സ്ഥലത്താണ് കൂടി ചേരുന്നത്.

സുരക്ഷാ കാരണങ്ങളാല്‍ റണ്‍വേകളില്‍ സമാന്തരമായിട്ടുള്ള ലാന്റിങ്ങ് അനുവദിക്കാറില്ല. എന്നാല്‍ ലാന്റിങ്ങിന് തയ്യാറെടുന്ന വിമാനങ്ങള്‍ വീണ്ടും ടേക്ക് ഓഫ് ചെയ്യുവാന്‍ നിര്‍ദ്ദേശം നല്‍കുന്നത് ഒരേ ദിശയില്‍ വിമാനങ്ങള്‍ അപകടകരമായി കൂട്ടിമുട്ടാന്‍ സാധ്യതയുണ്ട്. ഇരു വിമാനങ്ങളുടെയും പൈലറ്റുമാര്‍ അതിവേഗം നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിച്ചതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. സംഭവത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ അന്വേണമാരംഭിച്ചു.