ആരോ​ഗ്യനില വഷളായി: മഹിജയെ ഐസിയുവിലേക്കു മാറ്റി; ക്ഷീണിച്ചെങ്കിലും നിലപാടിലുറച്ച് അവിഷ്ണയും

നിരാഹാര സമരം നാലാംദിവസത്തിലേക്കു കടന്നപ്പോൾ പൊലീസ് നടപടിയെ ന്യായീകരിച്ച് സർക്കാർ പത്രപരസ്യം ഇറക്കിയതിൽ പ്രതിഷേധിച്ചാണ് മഹിജ സമരം ശക്തമാക്കിയത്. ഇതുകൂടാതെ, മഹിജ ജ്യൂസ് ഉൾപ്പെടെയുള്ള പാനീയങ്ങൾ കുടിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഡോക്ടർമാർ നൽകിവന്നിരുന്ന ഡ്രിപ്പ് ഒഴിവാക്കി മഹിജ സമരം കടുപ്പിച്ചത്. ഇതോടെയാണ് മഹിജയുടെ സ്ഥിതി കൂടുതൽ വഷളായത്.

ആരോ​ഗ്യനില വഷളായി: മഹിജയെ ഐസിയുവിലേക്കു മാറ്റി; ക്ഷീണിച്ചെങ്കിലും നിലപാടിലുറച്ച് അവിഷ്ണയും

ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ജിഷ്ണുവിന്റെ അമ്മ മഹിജയെ ഐസിയുവിലേക്കു മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരാഹാര സമരം ശക്തമാക്കിയതോടെയാണ് മഹിജയുടെ ആരോ​ഗ്യസ്ഥിതി വഷളായത്. അൽപ്പസമയം മുമ്പാണ് മഹിജയെ തീവ്രപരിചരണ വിഭാ​ഗത്തിലേക്കു മാറ്റിയത്.

നിരാഹാര സമരം നാലാംദിവസത്തിലേക്കു കടന്നപ്പോൾ പൊലീസ് നടപടിയെ ന്യായീകരിച്ച് സർക്കാർ പത്രപരസ്യം ഇറക്കിയതിൽ പ്രതിഷേധിച്ചാണ് മഹിജ സമരം ശക്തമാക്കിയത്. ഇതുകൂടാതെ, മഹിജ ജ്യൂസ് ഉൾപ്പെടെയുള്ള പാനീയങ്ങൾ കുടിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഡോക്ടർമാർ നൽകിവന്നിരുന്ന ഡ്രിപ്പ് ഒഴിവാക്കി മഹിജ സമരം കടുപ്പിച്ചത്. ഇതോടെയാണ് മഹിജയുടെ സ്ഥിതി കൂടുതൽ വഷളായത്.

തൈറോയ്ഡ്, രക്തസമ്മർദ്ദം എന്നിവയ്ക്ക് സ്ഥിരമായി മരുന്നു കഴിക്കുന്ന ആളാണ് മഹിജ. എന്നാൽ പൂർണമായും ജലപാനം പോലും ഇല്ലാതെ വന്നതോടെ സ്ഥിതി മോശമാവുകയായിരുന്നു. ഈ നിലയിൽ സമരം തുടർന്നാൽ സ്ഥിതി കൂടുതൽ ​ഗൗരതരമാവുമെന്ന് ഡോകടർമാർ അറിയിച്ചു.

എന്നാൽ പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് മഹിജ. മഹിജയെ നിർബന്ധപൂർവ്വം ഡോക്ടർമാർ ഐസിയുവിലേക്കു മാറ്റുകയായിരുന്നുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ, മഹിജയോടൊപ്പം നിരാഹാര സമരം തുടരുന്ന സഹോദരൻ ശ്രീജിത്ത് വാർഡിൽ തന്നെയാണ് കഴിയുന്നത്.

അതേസമയം, കോഴിക്കോട് വളയത്തെ വീട്ടിൽ നിരാഹാരസമരം തുടരുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയുടെ ആരോ​ഗ്യസ്ഥിതിയും മോശമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ആശുപത്രിയിലേക്കു മാറണമെന്ന റൂറൽ എസ്പിയുടെ നിർദേശം അവിഷ്ണ തള്ളി. ആരോഗ്യസ്ഥിതി മോശമാണെങ്കിലും നിരാഹാരം പിൻവലിക്കാൻ തയ്യാറല്ല എന്ന ഉറച്ച നിലപാടിലാണ് അവിഷ്ണ. അവിഷ്ണക്കു പിന്തുണയുമായി ബന്ധുക്കളും നാട്ടുകാരും നിരാഹാരമിരിക്കുന്നുണ്ട്.