ജിഷ്ണു കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐയ്ക്ക് അമ്മ മഹിജയുടെ കത്ത്

സിബിഐ കേസ് ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിന്റെ കുടുംബം കത്തയച്ചത്. കേസ് സിബിഐ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയാണ് ഇത്.

ജിഷ്ണു കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐയ്ക്ക് അമ്മ മഹിജയുടെ കത്ത്

നെഹ്രു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ് ദുരുഹ സാഹചര്യത്തില്‍ മരിച്ച കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഎയ്ക്കു അമ്മ മഹിജ കത്ത് നല്‍കി. കേസ് ഏറ്റെടുക്കുന്ന കാര്യം അറിയിക്കാന്‍ സുപ്രീംകോടതി നാലാഴ്ച സമയം കൂടി അനുവദിച്ച സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ അമ്മ കത്ത് നല്‍കിയത്. സുപ്രീം കോടതിയിലുള്ള കേസില്‍ കക്ഷി ചേരാനും ജിഷ്ണുവിന്റെ കുടുംബം തീരുമാനിച്ചിട്ടുണ്ട്.

ജിഷ്ണുവിന്റെ ദുരുഹ മരണം അന്വേഷണിക്കുന്ന കേസ് കേരള സര്‍ക്കാര്‍ സിബിഐയ്ക്കു കൈമാറിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിരുന്നു. നിലവില്‍ അന്വേഷിക്കുന്ന കേസുകള്‍ തന്നെ അധികമായിരിക്കുന്ന സാഹചര്യത്തില്‍ ജിഷ്ണുവിന്റെ കേസ് ഏറ്റെടുക്കണമോയെന്ന് ഇതുവരെ സിബിഐ തീരുമാനിച്ചിട്ടില്ല. കോടതി അനുവദിച്ച രാണ്ടാഴ്ചത്തെ സമയപരിധി പോരെന്നും നാലാഴ്ച കൂടി അനുവദിക്കണമെന്നും സിബിഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

സിബിഐ കേസ് ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിന്റെ കുടുംബം കത്തയച്ചത്. കേസ് സിബിഐ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയാണ് കത്തയച്ചത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള ഡിവൈഎസ്പി വ്യാജ ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കത്ത്.

Read More >>